കഴിഞ്ഞദിവസം ജില്ലയിൽ രോഗമുക്തരായത് 27 പേർ
കഴിഞ്ഞ ദിവസം(ജൂൺ14) ജില്ലയിൽ 27 പേരാണ് രോഗ മുക്തരായത്. നാഗലശ്ശേരിയിൽ നിന്നുള്ള ഏഴുമാസം പ്രായമായ ആൺകുട്ടിയും കാരാകുറുശ്ശിയിൽ നിന്നുള്ള 10 മാസം പ്രായമായ ആൺകുട്ടിയും ശങ്കരമംഗലം, കാരാകുറുശ്ശി സ്വദേശികളായ നാലു വയസ്സ് പ്രായമുള്ള രണ്ട് പെൺകുട്ടികളും കഴിഞ്ഞദിവസം രോഗ വിമുക്തരായവരിൽ ഉൾപ്പെടും.കൂടാതെ കടമ്പഴിപ്പുറം സ്വദേശി (20 പുരുഷൻ), കുളപ്പുള്ളി സ്വദേശി (68 പുരുഷൻ), കാരാകുറുശ്ശി സ്വദേശി (26 സ്ത്രീ), പാലപ്പുറം സ്വദേശി (43 പുരുഷൻ), വരോട് സ്വദേശി (42 പുരുഷൻ), പനമണ്ണ സ്വദേശി (39 പുരുഷൻ), തത്തമംഗലം സ്വദേശി (39 പുരുഷൻ), പുതുനഗരം കരിപ്പോട് സ്വദേശി (46 സ്ത്രീ), വരോട് സ്വദേശി (34 പുരുഷൻ), പിരായിരി സ്വദേശി( 27 പുരുഷൻ), കണ്ണിയംപുറം സ്വദേശി കൾ (25,21 സ്ത്രീ), പനമണ്ണ സ്വദേശി (31 പുരുഷൻ), കണ്ണാടി സ്വദേശി (48 പുരുഷൻ), പെരുമുടിയൂർ സ്വദേശി (41 പുരുഷൻ), കാരാക്കുറുശ്ശി വാഴെമ്പുറം സ്വദേശി(38 സ്ത്രീ), വെസ്റ്റ് യാക്കര സ്വദേശി (53 പുരുഷൻ), പിരായിരി സ്വദേശി (51 പുരുഷൻ), കൊടുവായൂർ സ്വദേശി (37 പുരുഷൻ), പ്രശാന്തി നഗർ സ്വദേശി (46 സ്ത്രീ), തച്ചമ്പാറ സ്വദേശി (49 പുരുഷൻ), മുണ്ടൂർ സ്വദേശി (35 പുരുഷൻ), കൊല്ലങ്കോട് സ്വദേശി (34 സ്ത്രീ) എന്നിവരും രോഗ മുക്തരായി ആശുപത്രി വിട്ടു.
- Log in to post comments