Skip to main content

കെ- ടെറ്റ്  സര്‍ട്ടിഫിക്കറ്റ് പരിശോധന

തിരൂരങ്ങാടി ജി.എച്ച്.എസ്.എസ് പരീക്ഷാ കേന്ദ്രമായി  2020 ഫെബ്രുവരിയില്‍ കെ-ടെറ്റ് എഴുതി യോഗ്യത നേടിയ പരീക്ഷാര്‍ഥികളുടെ സര്‍ട്ടിഫിക്കറ്റ് പരിശോധന തിരൂരങ്ങാടി ഓറിയന്റല്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ നടക്കും. അസ്സല്‍ സര്‍ട്ടിഫിക്കററ്, ഹാള്‍ ടിക്കറ്റ്,  ജാതി സര്‍ട്ടിഫിക്കറ്റ്, എന്നിവ ഹാജരാക്കണം. ഹോട്ട്‌സ്‌പോട്ടിലുള്ളവരും  ക്വാറന്റൈനിലുള്ളവരും ഇപ്പോള്‍ സര്‍ട്ടിഫിക്കറ്റ് പരിശോധനയില്‍ പങ്കെടുക്കേണ്ടതില്ല. ഇവര്‍ക്കുള്ള വെരിഫിക്കേഷന്‍ തീയതി പിന്നീട് അറിയിക്കുമെന്ന് ജില്ലാവിദ്യാഭ്യാസ ഓഫീസര്‍ അറിയിച്ചു.
ജൂണ്‍ 23 ന് കാറ്റഗറി ഒന്നില്‍ ഉള്‍പ്പെട്ടവര്‍ക്ക് രാവിലെ 10.30 മുതല്‍ 12 വരെയും കാറ്റഗറി നാല്  ഉച്ചക്ക് 12 മുതല്‍ 4.30 വരെയുമാണ് സര്‍ട്ടിഫിക്കറ്റ് പരിശോധന. ജൂണ്‍ 24 ന്  കാറ്റഗറി രണ്ട് (രജിസ്റ്റര്‍ നമ്പര്‍ 607593- 607677) രാവിലെ 10.30 മുതല്‍ ഒരു മണി വരെയും കാറ്റഗറി രണ്ട് (607678- 607755) ഉച്ചയ്ക്ക് രണ്ട് മുതല്‍ നാലര വരെയും ജൂണ്‍ 25ന്  കാറ്റഗറി രണ്ട് (607756-607843) രാവിലെ 10.30 മുതല്‍ ഒരു മണി വരെയും കാറ്റഗറി രണ്ട് (607844-607923) രണ്ടു മുതല്‍ നാല് വരെയും ജൂണ്‍ 26 ന്  കാറ്റഗറി  മൂന്ന് (711738 - 711885) രാവിലെ 10.30 മുതല്‍ ഒരു മണി വരെയും കാറ്റഗറി മൂന്ന് (711886- 711990) രണ്ട് മുതല്‍ നാലര വരെയും ജൂണ്‍ 29 ന്  കാറ്റഗറി മൂന്ന് (711991- 712116) 10.30 മുതല്‍ ഒരു മണി വരെയും കാറ്റഗറി മൂന്ന് (712118 - 712223 ) രണ്ട് മുതല്‍ നാലു വരെയുമാണ് സര്‍ട്ടിഫിക്കറ്റ് പരിശോധന.
(എം.പി.എം 2213/2020)
 

date