Skip to main content
മണക്കാട് പഞ്ചായത്തില്‍ കുടുംബശ്രീയുമായി സഹകരിച്ച് നടത്തുന്ന ജനകീയ ഹോട്ടലിന്റെ ഉദ്ഘാടനം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സിനോജ് എരിച്ചിരിക്കാട്ട് നിര്‍വ്വഹിക്കുന്നു

മണക്കാട് പഞ്ചായത്തില്‍ ജനകീയ ഹോട്ടല്‍ പ്രവര്‍ത്തനം തുടങ്ങി

മണക്കാട് ഗ്രാമപഞ്ചായത്ത് കുടുംബശ്രീ സഹായത്തോടെ നടപ്പാക്കുന്ന  ജനകീയ ഹോട്ടലിന്റെ ഉദ്ഘാടനം തൊടുപുഴ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സിനോജ് ജോസ് എരിച്ചിരിക്കാട്ട് നിര്‍വഹിച്ചു. സംസ്ഥാന സര്‍ക്കാര്‍ ബഡ്ജറ്റില്‍ പ്രഖ്യാപിച്ച വിശപ്പുരഹിത  കേരളം പദ്ധതിയുടെ ഭാഗമായാണ്  സംസ്ഥാനത്തുടനീളം ജനകീയ ഹോട്ടലുകള്‍ കുടുംബശ്രീ ഏറ്റെടുത്ത് നടപ്പാക്കുന്നത്. സാധാരണക്കാരായവര്‍ക്ക്  ന്യായമായ വിലയില്‍ ഭക്ഷണം നല്‍കും.   20 രൂപയാണ് ഊണിന് വില.  പാഴ്‌സലിന് 25 രൂപയും.
യോഗത്തില്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് വത്സ ജോണ്‍ ജോണ്‍ അധ്യക്ഷത വഹിച്ചു. വൈസ് പ്രസിഡന്റ് ബിനോയ് . ബി. മുഖ്യപ്രഭാഷണം നടത്തി. പഞ്ചായത്ത് സെക്രട്ടറി ജോസഫ്. എം.സൈമണ്‍, കുടുംബശ്രീ ജില്ലാ അസിസ്റ്റന്റ് കോ ഓര്‍ഡിനേറ്റര്‍ പി.എ.ഷാജിമോന്‍, കുടുംബശ്രീ ചെയര്‍പേഴ്‌സണ്‍ ആശാ സന്തോഷ്, പഞ്ചായത്ത് ഭരണസമിതി അംഗങ്ങള്‍,  കുടുംബശ്രീ അംഗങ്ങള്‍ തുടങ്ങിയവര്‍ യോഗത്തില്‍ പങ്കെടുത്തു.

date