Skip to main content

മൂന്നാര്‍ ഏകാധ്യാപക വിദ്യാലയത്തില്‍  ടെലിവിഷന്‍ എത്തി.

ഏകാധ്യാപ സ്‌കൂളായ മൂന്നാര്‍ ലോക്കാഡ് ഡിവിഷനിലെ എം.ജി. എല്‍. സി  സ്‌കൂളില്‍  ഓണ്‍ലൈന്‍ പഠനത്തിനായി ടെലിവിഷന്‍ എത്തി. ജന്‍മന കേള്‍വി ശക്തിയും സംസാരശേഷിയും ഇല്ലാത്ത വിദ്യാര്‍ത്ഥി ഉള്‍പ്പെടെ സ്‌കൂളിലെ ആറു വിദ്യാര്‍ത്ഥികള്‍ക്കുമായാണ് ദേവികുളം സബ് കളക്ടര്‍ പ്രേം കൃഷ്ണന്റെ നേതൃത്വത്തില്‍ ടെലിവിഷനുകള്‍ എത്തിച്ച് നല്‍കിയത്. വിവിധ സന്നദ്ധ സംഘടനകളുടെ നേതൃത്വത്തില്‍ രണ്ട് ടീവികളാണ് സ്‌കൂളിന് കൈമാറിയത്. സ്‌കൂളിലെ ഏകാധ്യാപിക ജയന്തി ടെലിവിഷനുകള്‍ ഏറ്റുവാങ്ങി. സ്‌കൂളിലെ ഏഴു വിദ്യാര്‍ത്ഥികള്‍ക്കുമായി ടെലിവിഷന്‍ എത്തിച്ച് നല്‍കിയതില്‍ സന്തോഷമുണ്ടെന്ന് ഏകാധ്യാപികയായ  ജയന്തി പറഞ്ഞു. ലീല കേബിള്‍ ടീവി ഓപ്പറേറ്റേഴ്‌സാണ് സ്‌കൂളിനായി സൗജന്യ കേമ്പിള്‍ കണക്ഷന്‍ നല്‍കിയത്. മൂന്നാറിലെ തോട്ടം മേഖലയ്ക്കായി രണ്ട് ടെലിവിഷനും ഇന്ന് വിതരണം ചെയ്തു. ദേവികുളം പഞ്ചായത്ത് പ്രസിഡന്റ് സുരേഷ് കുമാര്‍, ഹാരിസണ്‍ പ്ലാന്റേഷന്‍ മാനേജര്‍ ജോസ് പി, ഫീല്‍ഡ് ഓഫീസര്‍ ആല്‍ഫിന്‍ തുടങ്ങിയവരും ചടങ്ങില്‍ പങ്കെടുത്തു.

date