Post Category
മൂത്തകുന്നം -ഇടപ്പള്ളി ഹൈവേ: കല്ലിടൽ പ്രവർത്തികൾ ഈ മാസം ആരംഭിക്കും
എറണാകുളം: മൂത്തകുന്നം - ഇടപ്പള്ളി ഹൈവേ നിർമ്മാണത്തിനായുള്ള കല്ലിടൽ പ്രവർത്തികൾ ജൂൺ 30 ന് ആരംഭിക്കാൻ കളക്ടർ എസ്.സുഹാസിൻ്റെ അധ്യക്ഷതയിൽ ചേർന്ന ഉദ്യോഗസ്ഥരുടെ യോഗത്തിൽ തീരുമാനം.
നാഷണൽ ഹൈവേ അതോറിറ്റി ഓഫ് ഇന്ത്യയ്ക്കാണ് പ്രവർത്തനങ്ങളുടെ ചുമതല. ഈ മാസം ആദ്യവാരം ആരംഭിക്കാനിരുന്ന പ്രവർത്തികൾ സാങ്കേതിക കാരണങ്ങളാലാണ് അവസാനത്തേക്കു മാറ്റിയത്. ജൂലൈ 21 നകം കല്ലിടൽ പ്രവർത്തികൾ പൂർത്തിയാക്കണം. ആഗസ്ത് മാസത്തിൽ സർവേ ജോലികളും പൂർത്തിയാക്കും. ഭൂമി ഏറ്റെടുക്കുന്നതിനുള്ള അന്തിമ വിജ്ഞാപനം 2020 സെപ്തംബർ പത്തിനകം പ്രസിദ്ധീകരിക്കാനും യോഗത്തിൽ തീരുമാനമായി. ഡപ്യൂട്ടി കളക്ടർ എം.വി.സുരേഷ് കുമാർ നാഷണൽ ഹൈവേ അതോറിറ്റി ഉദ്യോഗസ്ഥർ തുടങ്ങിയവരും യോഗത്തിൽ പങ്കെടുത്തു.
date
- Log in to post comments