Skip to main content

വിമാനത്താവളത്തിലെ യാത്ര ക്രമീകരണം, കളക്ടർ ചർച്ച നടത്തി

എറണാകുളം : വിമാന താവളത്തിലെ യാത്ര ക്രമീകരണങ്ങൾ പരിഷ്കരിക്കുന്നതുമായി ബന്ധപ്പെട്ട് ജില്ല കളക്ടർ എസ്. സുഹാസിന്റെ അധ്യക്ഷതയിൽ ചർച്ച നടത്തി. ആരോഗ്യ വകുപ്പ്, ഗതാഗത വകുപ്പ്, അഗ്നി ശമന സേന, കെ. എസ്. ആർ. ടി. സി പ്രതിനിധികൾ തുടങ്ങിയവർ ചർച്ചയിൽ പങ്കെടുത്തു. അന്താരാഷ്ട്ര വിമാനങ്ങളുടെ എണ്ണം വർധിപ്പിച്ച സാഹചര്യത്തിൽ വിമാന ത്താവളത്തിലെ  യാത്ര ക്രമീകരണങ്ങളിൽ വേണ്ട പരിഷ്‌കാരങ്ങൾ ചർച്ച ചെയ്തു. ജില്ല മെഡിക്കൽ ഓഫീസർ ഡോ. എൻ. കെ കുട്ടപ്പൻ, ദേശീയ ആരോഗ്യ ദൗത്യം ജില്ല പ്രോജക്ട് ഓഫീസർ ഡോ. മാത്യൂസ് നുമ്പേലി, ആർ. ടി. ഒ. ജി അനന്തകൃഷ്ണൻ തുടങ്ങിയവർ പങ്കെടുത്തു.

date