Skip to main content

ഗുരുതരാവസ്ഥയിൽ ഐ സി യു വിൽ കഴിയുന്ന രോഗികൾ

സർക്കാർ മെഡിക്കൽ കോളേജ്, എറണാകുളം പുറപ്പെടുവിക്കുന്ന പത്രക്കുറിപ്പ്:- 

ഗുരുതരാവസ്ഥയിൽ ഐ സി യു വിൽ കഴിയുന്ന രോഗികൾ

1.എറണാകുളം സർക്കാർ മെഡിക്കൽ കോളേജിൽ കോവിഡ് ചികിത്സയിൽ കഴിയുന്ന  തൃശൂർ  സ്വദേശിനിയായ  80 വയസ്സുകാരി ഗുരുതരാവസ്ഥയിൽ തന്നെ തുടരുന്നു.ശ്വാസകോശ അണുബാധയുള്ള രോഗി ദീർഘ കാലമായുള്ള വൃക്ക രോഗത്തിനും ചികിത്സയിലാണ്

2.കുവൈറ്റിൽ നിന്നും 12  ആം തീയതി  കൊച്ചിയിൽ എത്തിയ കൊല്ലം സ്വദേശിയായ 53 വയസ്സുകാരനെ   കോവിഡ് ന്യൂമോണിയ മൂലം ഐസിയു  വിൽ  പ്രവേശിപ്പിച്ചിട്ടുണ്ട്. ദീർഘകാലമായി പ്രമേഹ രോഗിയായ ഇദ്ദേഹം കൃത്രിമശ്വസനസഹായിയുടെ സഹായത്തിലാണ്.

3.അരുണാചൽ പ്രദേശിൽ നിന്നും കൊച്ചിയിലെത്തിയ 32 വയസ്സുകാരനായ എറണാകുളം സ്വദേശി ശ്വാസതടസ്സം കൂടിയതിനെത്തുടർന്നു  ഐസിയു വിൽ  പ്രവേശിപ്പിച്ചിട്ടുണ്ട്. ഇദ്ദേഹത്തിന്റെ കോവിഡ്  ഫലം പോസിറ്റീവാണ്. ദീർഘകാലമായി പ്രമേഹ രോഗിയായ ഇദ്ദേഹം കൃത്രിമശ്വസനസഹായിയുടെ സഹായത്തിലാണ്.

date