Skip to main content

കെ.ടെറ്റ്; സര്‍ട്ടിഫിക്കറ്റുകളുടെ  അസ്സല്‍ പരിശോധന ജൂണ്‍ 18 മുതല്‍ð 30 വരെ

 

കൊച്ചി:  2020 ഫെബ്രുവരി മാസത്തില്‍ ആലുവ ജില്ലാ വിദ്യാഭ്യാസ ഓഫീസിനു കീഴില്‍ ഗവണ്‍മെന്റ് ഗേള്‍സ് എച്ച്.എസ്. ആലുവ, സെന്റ് ഫ്രാന്‍സിസ് എച്ച്.എസ്., ആലുവ സെന്ററുകളില്‍ð കെ.ടെറ്റ് പരീക്ഷ വിജയിച്ച പരീക്ഷാര്‍ത്ഥികളുടെ യോഗ്യത  തെളിയിക്കുന്നതിനുളള  സര്‍ട്ടിഫിക്കറ്റുകളുടെ  അസ്സല്‍ പരിശോധനജൂണ്‍ 18 മുതല്‍ð 30 വരെ ആലുവ  ജില്ലാ  വിദ്യാഭ്യാസ ഓഫീസില്‍ നടക്കും.  പരീക്ഷ വിജയിച്ച ഉദ്യോഗാര്‍ത്ഥികള്‍ എസ്.എസ്.എല്‍.സി., പ്രീഡിഗ്രി/പ്ലസ് ടു, ഡിഗ്രി,  ബി.എഡ്/റ്റി.റ്റി.സി മാര്‍ക്ക് ലിസ്റ്റ്,  സര്‍ട്ടിഫിക്കറ്റ് ഒറിജിനലും,  സ്വയം സാക്ഷ്യപ്പെടുത്തിയ ഒരു പകര്‍പ്പും, കെ.ടെറ്റ് ഹാള്‍ടിക്കറ്റും, ക്വാളിഫൈഡ് ഷീറ്റും   പരിശോധനക്കായി കൊണ്ടുവരണം.  കാറ്റഗറി ഒന്ന് 18.06.2020 ന്   (രജിസ്റ്റര്‍ നമ്പര്‍ 512765 മുതð 513115 വരെയും ),   കാറ്റഗറി  രണ്ട് (19.06.2020 ന് രജിസ്റ്റര്‍ നമ്പര്‍ 611931 -612110 വരെയും) (22.06.2020 ന് 612111 മുതല്‍ð 612285 വരെ)യും  23.06.2020 ന് (612287 മുതല്‍ð 612552 വരെയും) കാറ്റഗറി മൂന്ന് 24.06.2020 ന് (717885-718074വരെയും) 25.06.2020 ന് (718077 -718282 വരെയും) 26.06.2020 ന് 718284 -718471 വരെയും) 29.06.2020 ന് (718472 -718687 വരെയും ) കാറ്റഗറി 4 30.06.2020 ന് (രജിസ്റ്റര്‍ നമ്പര്‍ 806550-806738 വരെയും)  എന്നീ തീയതികളിലുമായി രാവിലെ 10.30 മുതല്‍ð 12.30 വരെയും ഉച്ചയ്ക്ക് ശേഷം 2.30 മുതല്‍ð  4.30 വരെയും നടത്തും.  കോവിഡ് 19 ന്റെ മാനദണ്ഡങ്ങള്‍ പാലിക്കപ്പെടേണ്ടതിനാല്‍ð സര്‍ട്ടിഫിക്കറ്റ് വേരിഫിക്കേഷന് രജിസ്റ്റര്‍ നമ്പര്‍ ക്രമത്തിലാണ് സമയം അനുവദിച്ചിട്ടുള്ളത്.   അതാത് തീയതികളിലെ രജിസ്റ്റര്‍ നമ്പറിലുള്ള ഉദ്യോഗാര്‍ത്ഥികള്‍ മുന്‍കൂട്ടി ജില്ലാ വിദ്യാഭ്യാസ ആഫീസില്‍ വിളിച്ച് സമയക്രമം അറിയുകയും അതനുസരിച്ച് വേരിഫിക്കേഷന് ഹാജരാവുകയും ചെയ്യേണ്ടതാണ്.   സമയക്രമം കര്‍ശനമായി പാലിക്കേണ്ടതാണ്.

date