Post Category
മോട്ടോര്‍ തൊഴിലാളി ക്ഷേമനിധി ബോര്‍ഡിന് ഓണ്‍ലൈന്‍ പോര്‍ട്ടല്‍
കൊച്ചി: മോട്ടോര്‍ തൊഴിലാളി ക്ഷേമനിധി ബോര്‍ഡില്‍ അംഗങ്ങളായ തൊഴിലാളികള്‍ക്ക് കോവിഡ്-19 സൗജന്യ ധനസഹായം സുഗമമായി ലഭ്യമാക്കുന്നതിലേക്കായി ബോര്‍ഡ് ഓണ്‍ലൈന്‍ പോര്‍ട്ടല്‍ സംവിധാനം ആരംഭിച്ചിട്ടുണ്ട്. നാളിതുവരെ അപേക്ഷ നല്‍കാത്ത തൊഴിലാളികള്‍ക്ക് www.kmtwwfb.org വെബ് സൈറ്റിലൂടെയോ motorworker.kmtwwfb.kerala.gov.in പോര്‍ട്ടലിലൂടെയോ അപേക്ഷ നല്‍കാം. അപേക്ഷ സമര്‍പ്പിക്കുന്നതിനുളള അവസാന തീയതി ജൂണ്‍ 30. ഈ അവസരം പരമാവധി പ്രയോജനപ്പെടുത്തണമെന്ന് ജില്ലാ എക്സിക്യൂട്ടീവ് ഓഫീസര്‍ അറിയിച്ചു.
date
- Log in to post comments