സ്നേഹവീട് പദ്ധതി ആദ്യവീടിന്റെ താക്കോല്‍ദാനം
കൂട്ടുകാരും നാട്ടുകാരും സ്നേഹം കൊണ്ട് നിർമിച്ച പുതിയ വീട്ടിലേക്ക് ചെറു പുഞ്ചിരിയോടെ ജെ. വി പ്രവീണും കുടുംബവും പ്രവേശിച്ചപ്പോൾ ആദ്യ സ്നേഹ വീട്ടിൽ പുതിയ ജീവിതം നെയ്യാൻ കാരണക്കാർ ആയതിന്റെ തൃപ്തിയിലും സന്തോഷത്തിലുമായിരുന്നു അങ്കമാലി ബ്ലോക്ക് റിസോഴ്സ് സെന്റർ. റോജി എം.ജോൺ എം. എൽ. എ യാണ് സ്നേഹവീടിന്റെ താക്കോൽ ദാനം നിർവഹിച്ചത്. ഭിന്ന ശേഷിക്കാരായ കുട്ടികൾക്ക് വീട് നിർമിച്ചു നൽകാൻ സമഗ്ര ശിക്ഷാ കേരള ആരംഭിച്ച പദ്ധതിയാണ് സ്നേഹ വീട്. അയ്യമ്പുഴ പഞ്ചായത്ത് ചുളളി ഒലീവ്മൗണ്ടില്(വാര്‍ഡ് 12) ആണ് പ്രവീണിന്റെ സ്നേഹവീട്. അയ്യംമ്പുഴപഞ്ചായത്ത് പ്രസിഡന്റ് നീതു അനു, നിര്‍വഹിച്ചു.എസ്.എസ്.കെ ജില്ലാ പ്രൊജക്ട് കോ-ഓര്‍ഡിനേറ്റര്‍ ഉഷാമാനാട്ട്,ജില്ലാ പ്രോഗ്രാം ഓഫീസര്‍ എ.സന്ധ്യ,വാര്‍ഡ് മെമ്പര്‍ ജാന്‍സി പൗലോസ്,ഫാ.എ.കെ.തങ്കച്ചന്,എച്ച്.എം.ഫോറം സെക്രട്ടറി പോള്‍.പി.ജോസഫ്,എ.സി.എല്‍ദോ,പി,പി.പാപ്പച്ചന്, അങ്കമാലി ബ്ലോക്ക് പ്രൊജക്ട് കോര്‍ഡിനേറ്റര്‍ .കെ.എന്‍.സുനില്‍കുമാര്‍,
റിസോഴ്സ് ടീച്ചര്‍ ബിന്ദുബേബി തുടങ്ങിയവർ ചടങ്ങിൽ സംസാരിച്ചു.
- Log in to post comments