Skip to main content

കെ.ടെറ്റ്; സര്‍ട്ടിഫിക്കറ്റുകളുടെ  അസ്സല്‍ പരിശോധന

കൊച്ചി:  2020 ഫെബ്രുവരിയില്‍ നടത്തിയ കെ.ടെറ്റ് പരീക്ഷയില്‍ യോഗ്യത നേടിവരുടെ സര്‍ട്ടിഫിക്കറ്റ്് വെരിഫിക്കേഷന്‍ ജൂണ്‍ 18 മുതല്‍ ജൂലൈ എട്ട് വരെ എറണാകുളം ജില്ലാ വിദ്യാഭ്യാസ ഓഫീസില്‍ നടക്കും. യോഗ്യത നേടിയവര്‍ അതത് ദിവസങ്ങളില്‍ സര്‍ട്ടിഫിക്കറ്റുകള്‍ സഹിതം ഹാജരാകണം. 2019 നവംബറില്‍ നടത്തിയ കെ.ടെറ്റ് പരീക്ഷയുടെ സര്‍ട്ടിഫിക്കറ്റ് വിതരണവും ഇതേ ദിവസങ്ങളില്‍ നടത്തും.
കാറ്റഗറി നാല് ജൂണ്‍ 18, 19 തീയതികളിലും, കാറ്റഗറി ഒന്ന് ജൂണ്‍ 22 മുതല്‍ 24 വരെയും, കാറ്റഗറി രണ്ട് ജൂണ്‍ 25 മുതല്‍ ജൂലൈ ഒന്നു വരെയും, കാറ്റഗറി മൂന്ന് ജൂലൈ രണ്ടു മുതല്‍ എട്ടുവരെയും രാവിലെ 10.30 മുതല്‍ വൈകിട്ട് 3.30 വരെ നടത്തും. വെരിഫിക്കേഷന്‍ സമയത്ത് ക്വാളിഫിക്കേഷന്‍ സര്‍ട്ടിഫിക്കറ്റുകളുടെ ഒറിജിനലും സ്വയം സാക്ഷ്യപ്പെടുത്തിയ പകര്‍പ്പും, റിസള്‍ട്ടിന്റെ പ്രിന്റൗട്ട്, മാര്‍ക്കിന് ഇളവ് ലഭിച്ചവര്‍ ജാതി തെളിയിക്കുന്നതിനുളള സര്‍ട്ടിഫിക്കറ്റ് എന്നിവ ഹാജരാക്കണം.

date