Skip to main content

കൃഷി വകുപ്പ് കാര്‍ഷിക മേഖലയില്‍ നൂതന കാര്‍ഷിക സംരംഭങ്ങള്‍ക്ക്് കൈത്താങ്ങാകുന്നു

 

 

 

കാര്‍ഷിക മേഖലയുമായി ബന്ധപ്പെട്ട നൂതന സംരംഭങ്ങള്‍ ആരംഭിക്കുന്നതിന് കൃഷി വകുപ്പ് സാങ്കേതിക സഹായങ്ങള്‍ നല്‍കുന്നു. യുവാക്കള്‍, വിദേശത്തുനിന്നും മടങ്ങിയെത്തിവര്‍, കര്‍ഷകര്‍, കര്‍ഷക ഗ്രൂപ്പുകള്‍ തുടങ്ങി താല്‍പര്യമുളളവരെ കാര്‍ഷിക സംരംഭങ്ങളിലേയ്ക്ക് കൊണ്ടുവരാനാണ് കൃഷി വകുപ്പ് ലക്ഷ്യമിടുന്നത്. കാര്‍ഷിക മേഖലയില്‍  പുതിയ സംരംഭങ്ങള്‍ ആരംഭിക്കുന്നതിനായുളള പരിശീലനം, ബാങ്കുകള്‍ വഴിയുളള വായ്പ ലഭ്യമാക്കുന്നതിനുളള സഹായം, വിപണന സൗകര്യങ്ങളൊരുക്കുന്നതിനുളള സാങ്കേതിക സഹായം ഉറപ്പാക്കല്‍ തുടങ്ങിയ സേവനങ്ങള്‍ ലഭിക്കും. കേരള സ്റ്റാര്‍ട്ടപ്പ് മിഷന്റെ കീഴില്‍  രജിസ്റ്റര്‍ ചെയ്തിട്ടുളളവര്‍ക്കും ഈ സംവിധാനത്തിന്റെ ഭാഗമാകാം. താല്‍പര്യമുളളവര്‍ www.sfackerala.org എന്ന വെബ്സൈറ്റില്‍  ഓണ്‍ലൈനായി രജിസ്റ്റര്‍ ചെയ്യുക. കൂടുതല്‍  വിവരങ്ങള്‍ക്ക് 1800-425-1661 എന്ന ടോള്‍ ഫ്രീ നമ്പരില്‍  ബന്ധപ്പടാം.

 

date