Skip to main content

മോക്ഡ്രിൽ

എറണാകുളം: മഴക്കാല മുന്നൊരുക്കങ്ങൾ വിലയിരുത്തുന്നതിനായി ജില്ലാ ദുരന്ത നിവാരണ അതോറിറ്റിയുടെ നേതൃത്വത്തിൽ മോക്ഡ്രിൽ നടത്തി. ജില്ലാ അടിയന്തിര ഘട്ട കാര്യ നിർവഹണ കേന്ദ്രത്തിൽ കളക്ടർ എസ്.സുഹാസ് പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകി. കേരള തീരത്ത് 2.7 മുതൽ 3.2 മീറ്റർ ഉയരത്തിൽ വരെ തിരമാല ഉയരാൻ സാധ്യതയുണ്ടെന്ന സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റിയുടെ സന്ദേശത്തിൻ്റെ അടിസ്ഥാനത്തിലാണ് ദുരിതാശ്വാസ പ്രവർത്തനങ്ങളുടെ മാതൃക നടത്തിയത്. ഉച്ചകഴിഞ്ഞ് 4.15 ന് എത്തിയ സന്ദേശം അഞ്ച് മിനിറ്റകം തന്നെ തഹസിൽദാർ, പോലീസ്, ഫയർഫോഴ്സ്, ഡി.എം.ഒ എന്നിവർക്ക് കൈമാറി. വാട്സ് ആപ്പ് ഗ്രൂപ്പുകൾ വഴിയും സന്ദേശങ്ങൾ നൽകി.

date