Skip to main content

കീം പരീക്ഷാർത്ഥികൾക്കായി ഓൺലൈൻ ക്രാഷ് കോഴ്‌സ്

കോ-ഓപ്പറേറ്റീവ് അക്കാഡമി ഓഫ് പ്രൊഫഷണൽ എഡ്യൂക്കേഷൻ(കേപ്പ്)ന്റെ ആഭിമുഖ്യത്തിൽ 2020 ലെ കീം മൽസര പരീക്ഷയ്ക്ക് തയ്യാറെടുക്കുന്ന കുട്ടികൾക്കായി ഓൺലൈൻ ക്രാഷ് കോഴ്‌സുകൾ സംഘടിപ്പിക്കുന്നു. ഇതിന്റെ സംസ്ഥാനതല ഉദ്ഘാടനം പത്തനംതിട്ട ജില്ലാ കളക്ടർ പി.ബി.നൂഹ് ഗൂഗിൾ മീറ്റ് വഴി നിർവ്വഹിച്ചു.
കേപ്പിന്റെ ഒൻപത് എൻജിനിയറിങ് കോളേജുകൾ ക്രാഷ് കോഴ്‌സുകൾ നടത്തുന്നുണ്ട്. കേപ്പിന്റെ ഔദ്യോഗിക വെബ്‌സൈറ്റായ www.capekerala.org ൽ രജിസ്റ്റർ ചെയ്യാനുള്ള ലിങ്ക് ലഭിക്കും.
പി.എൻ.എക്സ്. 2162/2020
'

date