Skip to main content

തകരാറായ ടി വി യും സ്മാര്‍ട് ഫോണും ഓണ്‍ലൈന്‍ പഠനത്തിന് ഉപയോഗപ്പെടുത്താന്‍ ശുചിത്വ മിഷന്‍

ചെറിയ തകരാറുകള്‍ മൂലം ഉപയോഗിക്കാത്ത ടി വികളും സ്മാര്‍ട് ഫോണുകളും ജില്ലാ ശുചിത്വ മിഷന്‍ നന്നാക്കി ഓണ്‍ലൈന്‍ പഠനത്തിന് ഉപയോഗപ്പെടുത്തും. സേഫ് കൊല്ലത്തിന്റെ ആഭിമുഖ്യത്തില്‍ ജില്ലാ ശുചിത്വ മിഷന്‍ നടത്തുന്ന കാമ്പയിന്റെ ഭാഗമായാണ് ഇത്. തകരാറ് പരിഹരിച്ച ടി വിയും സ്മാര്‍ട് ഫോണും വിദ്യാഭ്യാസ വകുപ്പിന് കൈമാറി ആവശ്യമുളള വിദ്യാര്‍ഥികള്‍ക്ക് എത്തിക്കുകയാണ് ലക്ഷ്യം. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ സഹായത്തോടെയാണ് ജില്ലാ ഭരണകൂടം പദ്ധതി നടപ്പാക്കുക.  
ടി വി യോ, സ്മാര്‍ട്ട് ഫോണോ ഇതിലേക്ക് പൊതുജനങ്ങള്‍ക്ക് നല്‍കാവുന്നതാണ്. താത്പര്യമുളളവര്‍ ജില്ലാ ശുചിത്വ മിഷനുമായി ബന്ധപ്പെടണം.  സാമ്പത്തിക ബുദ്ധിമുട്ടുകള്‍ കാരണം ഓണ്‍ലൈന്‍ പഠന ക്ലാസുകളില്‍ സംബന്ധിക്കാന്‍ കഴിയാത്തവരെ സഹായിക്കുന്നതിനായാണ് കാമ്പയിന്‍ ഏറ്റെടുത്തതെന്ന് ജില്ലാ കലക്ടര്‍ ബി അബ്ദുള്‍ നാസര്‍ പറഞ്ഞു.  വിശദ വിവരങ്ങള്‍  0474-2791910 നമ്പരില്‍ ലഭിക്കും.
(പി.ആര്‍.കെ നമ്പര്‍ 1630/2020)  

 

date