ഓൺലൈൻ ക്വിസ് മത്സരം
സാംസ്‌കാരിക വകുപ്പിന്റെ സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോം 'സർഗ്ഗ സാകല്യം' സംഘടിപ്പിക്കുന്ന ഓൺലൈൻ ക്വിസ് മത്സരത്തിൽ പങ്കെടുക്കാം. ജൂൺ 15 മുതൽ 25 വരെ എല്ലാ ദിവസവും രാവിലെ 10 മണി മുതൽ ഉച്ചയ്ക്ക് 2 മണി വരെയാണ് ക്വിസ് മത്സരം. ഇന്ത്യയുടെ കലാ സാംസ്‌കാരിക പൈതൃകം എന്നതാണ് വിഷയം. സർഗ്ഗസാകല്യം എന്ന ഫേസ്ബുക്ക് പേജിൽ എല്ലാ ദിവസവും രാവിലെ 10 മണിക്ക് മത്സരത്തിൽ പങ്കെടുക്കാനുള്ള ഓൺലൈൻ ലിങ്ക് നൽകും. ജൂനിയർ, സീനിയർ വിഭാഗങ്ങളിലായാണ് മത്സരം നടക്കുന്നത്.
ചൊവ്വാഴ്ച്ച നടന്ന ക്വിസ് മത്സരത്തിൽ 825 പേരാണ് പങ്കെടുത്തത്. 328 പേർ ജൂനിയർ വിഭാഗത്തിലും 497 പേർ സീനിയർ വിഭാഗത്തിലും മത്സരിച്ചു. ജൂനിയർ വിഭാഗത്തിൽ മത്സരിച്ച 328 പേരിൽ 16 പേർ ഫുൾ മാർക്ക് നേടി. അവരിൽ നിന്നും ഓൺലൈൻ നറുക്കെടുപ്പിലൂടെ തൃശ്ശൂർ സ്വദേശി ഗോവിന്ദ് സി മേനോനെ വിജയിയായി തിരഞ്ഞെടുത്തു. സീനിയർ വിഭാഗത്തിൽ മത്സരിച്ച 497 പേരിൽ 24 പേർ ഫുൾ മാർക്ക് നേടി. അവരിൽ നിന്നും ഓൺലൈൻ നറുക്കെടുപ്പിലൂടെ കണ്ണൂർ സ്വദേശി ശ്രീനാഥ് ടി വിയെ വിജയിയായി തിരഞ്ഞെടുത്തു. ഈ 10 ദിവസങ്ങളിലേയും മത്സരത്തിലെ വിജയികൾക്കായി ഫൈനൽ മത്സരവും ഓൺലൈനായി നടത്തും.
- Log in to post comments