Skip to main content

പി എൻ പണിക്കർ ഫൗണ്ടേഷൻ വായനാദിന-മാസാചരണം ഡിജിറ്റൽ സംവിധാനത്തിലൂടെ

കോവിഡ് 19ന്റെ സാഹചര്യത്തിൽ 25-ാമത് പി എൻ പണിക്കർ അനുസ്മരണ വായനാദിന-മാസാചരണം ഇത്തവണ ഡിജിറ്റൽ സംവിധാനത്തിലൂടെ നടത്തും. ജൂൺ 19 ന് ആരംഭിക്കുന്ന വായനാദിന-മാസാചരണം www.pnpanickerfoundation.org എന്ന വെബ്സൈറ്റിലൂടെ രാജ്യത്തെ എല്ലാ കുട്ടികളെയും വീട്ടമ്മമാരെയും, സാധാരണ ജനങ്ങളെയും അണിചേർത്ത് വീടുകളിൽ ഇരുന്നു കൊണ്ട് തന്നെ ഓൺലൈനായി വായനാദിന പ്രതിജ്ഞ ചൊല്ലിക്കൊണ്ടാണ് ആരംഭിക്കുക. തുടർന്ന് സംഘടിപ്പിക്കുന്ന ക്വിസ്, പ്രസംഗം, ഉപന്യാസം കഥ പറച്ചിൽ, ചിത്രരചന തുടങ്ങിയ മത്സരങ്ങളിലും പൊതുജനങ്ങൾക്ക് പങ്കെടുക്കാം. ഇതോടൊപ്പം നടത്തുന്ന രാജ്യത്തെ പ്രഗത്ഭരായ വിദ്യാഭ്യാസ വിദഗ്ധർ പങ്കെടുക്കുന്ന വെബിനാറുകളിലും പങ്കെടുക്കാവുന്നതാണെന്ന് പി എൻ പണിക്കർ ഫൗണ്ടേഷൻ വൈസ് ചെയർമാൻ എൻ. ബാലഗോപാൽ അറിയിച്ചു.

date