ഇ-പരാതി പരിഹാര അദാലത്തിൽ 20 പരാതികൾക്ക് പരിഹാരം
ഇ - പരാതി പരിഹാര അദാലത്തിലൂടെ മുകുന്ദപുരം താലൂക്കിലെ 20 പരാതിക്കൾക്ക് പരിഹാരമായി. ജില്ലാ കളക്ടർ എസ് ഷാനവാസിന്റെ അധ്യക്ഷതയിൽ കളക്ടറേറ്റ് കോൺഫറൻസ് ഹാളിൽ വീഡിയോ കോൺഫറൻസ് വഴിയാണ് പരാതികൾക്ക് മറുപടി നൽകിയത്. ഇ-പരാതി പരിഹാര അദാലത്തിൽ ഉദ്യോഗസ്ഥരുടെ പങ്കാളിത്തതോടെ ജനങ്ങളെയും ഉൾപ്പെടുത്തണമെന്ന് കളക്ടർ പറഞ്ഞു. ചക്കരപ്പാടം മഴുവഞ്ചേരി തുരുത്ത് പാലത്തിന്റെ ശോചനീയാവസ്ഥ അടിയന്തരമായി പരിശോധിച്ച് എക്സിക്യൂട്ടിവ് എഞ്ചീനിയർ റിപ്പോർട്ട് സമർപ്പിക്കാൻ കളക്ടർ നിർദ്ദേശിച്ചു. നെന്മണിക്കര ഗ്രാമപഞ്ചായത്തിലെ സ്വന്തമായി വീടില്ലാത്ത ഓമനയെ ലൈഫ് മിഷൻ മൂന്നാം ഘട്ടത്തിൽ ഉൾപ്പെടുത്താൻ കഴിയുമോയെന്ന് പരിശോധിക്കാൻ കളക്ടർ നിർദ്ദേശം നൽകി. നാഷ്ണൽ ഇൻഫർമാറ്റിക് സെന്ററിന്റെയും ഐ ടി ഐ മിഷന്റെയും സഹായത്തോടെയാണ് ഇ-പരാതി പരിഹാര അദാലത്തിന് സാങ്കേതിക സഹായം ലഭ്യമാക്കിയത്. എഡിഎം റെജി പി ജോസഫ് വിവിധ വകുപ്പുകളിലെ ബന്ധപ്പെട്ട ഉദ്യോഗസ്ഥരുമായി കെ യു അരുണൻ മാസ്റ്റർ എംഎൽഎയും പഞ്ചായത്ത് പ്രതിനിധികളും ഇ പരാതി പരിഹാര അദാലത്തിൽ പങ്കെടുത്തു.
- Log in to post comments