Post Category
ജനറൽ ആശുപത്രിയിൽ ഫ്രീസർ യൂണിറ്റിന്റെ ഉദ്ഘാടനം 18ന്
ആലപ്പുഴ: ജനറൽ ആശുപത്രിയിൽ മൃതദേഹങ്ങൾ സൂക്ഷിക്കുവാനുള്ള ഫ്രീസർ യൂണിറ്റിന്റെ ഉദ്ഘാടനം ജൂൺ 18ന് രാവിലെ 10 ന് ആശുപത്രി വികസന സമിതി അധ്യക്ഷനും മുനിസിപ്പൽ ചെയർമാനുമായ ഇല്ലിക്കൽ കുഞ്ഞുമോൻ നിർവ്വഹിക്കും. പഴയ ആലപ്പുഴ മെഡിക്കൽ കോളേജിന്റെ ഭാഗമായിരുന്ന മോർച്ചറി കെട്ടിടം ദീർഘകാലമായി ഉപയോഗയോഗ്യമല്ലാതെ കിടക്കുകയായിരുന്നു. ഈ കെട്ടിടം പുനരുദ്ധരിച്ച് ഒരേ സമയം നാല് മൃതദേഹങ്ങൾ സൂക്ഷിക്കുവാനുള്ള ഫ്രീസറുകൾ സജ്ജമാക്കിയിട്ടുണ്ട്. മൃതദേഹം ഫ്രീസറിൽ സൂക്ഷിക്കുന്നതിന് പ്രതിദിനം 750 രൂപ വീതമാണ് വാടക.
date
- Log in to post comments