പി എൻ പണിക്കർ ദേശീയ വായനോത്സവം ഡിജിറ്റൽ സംവിധാനത്തിലൂടെ, ജില്ലാതല ഉദ്ഘാടനം അമ്പലപ്പുഴയിൽ
ആലപ്പുഴ: പി എൻ പണിക്കർ അനുസ്മരണ വായനദിന- മാസാചരണത്തിന്റെ 25മത് വാർഷികം കോവിഡ് 19 മഹാമാരിയുടെ പശ്ചാത്തലത്തിൽ ഇക്കൊല്ലം ഓൺലൈനിലൂടെ സംഘടിപ്പിക്കുന്നു.
ജൂൺ 19 മുതൽ ജൂലൈ 18 വരെ ഒരു മാസമാണ് ആഘോഷം. കുട്ടികളുടെ വീടുകൾ കേന്ദ്രീകരിച്ച് ഇന്റർനെറ്റ് സംവിധാനം ഉപയോഗപ്പെടുത്തി വായനയുടെ പ്രാധാന്യം എത്തിക്കും. പി എൻ പണിക്കർ ഫൗണ്ടേഷന്റെ നേതൃത്വത്തിൽ ജില്ലാതല മാസാചരണ ത്തിന്റെ ഉദ്ഘാടനവും പി എൻ പണിക്കർ അനുസ്മരണവും അമ്പലപ്പുഴ പി.കെ.എം ലൈബ്രറിയിൽ ജൂൺ 19 ന് രാവിലെ 11 മണിക്ക് നടക്കും.
മാസചരണക്കാലത്ത് കുട്ടികളും മുതിർന്നവരും വായനാദിന പ്രതിജ്ഞ ഏറ്റു ചൊല്ലുും. ക്വിസ്, ചിത്രരചന, ഉപന്യാസം, കഥപറച്ചിൽ പ്രസംഗമത്സരം ,പദ്യ പാരായണം തുടങ്ങിയ മത്സരങ്ങളിലൂടെ വീട്ടിൽ ഇരുന്നു കുട്ടികളുടെ സർഗ്ഗ ശേഷി വർധിപ്പിക്കാൻ ആവും.
കേരളത്തിൽ കേരള സർ ക്കാർ , കേരള സ്റ്റേറ്റ് ലൈബ്രറി കൗൺസിൽ ,പി എൻ പണിക്കർ ഫൗണ്ടേഷൻ ,വിക്ടേഴ്സ് ചാനൽ എന്നിവരുടെയും കേന്ദ്ര സർക്കാർ ഏജൻസികളുടെയും പങ്കാളിത്തത്തിൽ ആയിരിക്കും.
- www.pnpanickerfoundation.org എന്ന വെബ്സൈറ്റിലൂടെ വീട്ടിലിരുന്ന് തന്നെ
വായനദിന പ്രതിജ്ഞ ചൊല്ലാനും പ്രസംഗം ഉപന്യാസം കഥപറച്ചിൽ ചിത്രരചന തുടങ്ങിയ മത്സരങ്ങളിൽ പങ്കാളിയാവാനും കഴിയും. അതോടൊപ്പം രാജ്യത്തെ പ്രഗത്ഭരായ വിദ്യാഭ്യാസ വിചക്ഷണന്മാർ പങ്കെടുക്കുന്ന വെബിനറുകളിലും പങ്കെടുക്കാവുന്നതാണ്.
ഇത് സംബന്ധിച്ച് ചേർന്ന യോഗത്തിൽ വയലാർ ഗോപാലകൃഷ്ണൻ അധ്യക്ഷത വഹിച്ചു. ഗോപാലകൃഷ്ണൻ എൻ എസ് , ചുനക്കര ജനാർദ്ദനൻ നായർ എന്നിവർ സംസാരിച്ചു .സ്മിത സ്വാഗതവും , ജില്ലാ കോർഡിനേറ്റർ പ്രതാപൻ നാട്ടുവെളിച്ചം നന്ദിയും പറഞ്ഞു.
- Log in to post comments