ചുനക്കരയില്‍ സുഭിക്ഷ കേരളം പദ്ധതിക്ക് തുടക്കം
ആലപ്പുഴ: കോവിഡ് 19 പശ്ചാത്തലത്തിൽ ഭക്ഷ്യ സുരക്ഷ ലക്ഷ്യമാക്കി നടപ്പാക്കുന്ന സുഭിക്ഷ കേരളം പദ്ധതിക്ക് ചുനക്കരയില്‍ തുടക്കമായി. ഗ്രാമപഞ്ചായത്ത് പ്രസിസന്റ് ശാന്താ ഗോപാലകൃഷ്ണന്‍ പദ്ധതി ഉദ്ഘാടനം ചെയ്തു. ചുനക്കര ഗ്രാമപഞ്ചായത്തും കൃഷിഭവനും സംയുക്തമായാണ് പദ്ധതി നടപ്പാക്കുന്നത്.
സുഭിക്ഷ കേരളത്തിന്റെ ഭാഗമായി കൃഷി വകുപ്പ് നടപ്പാക്കുന്ന കൃഷി മുറ്റം പദ്ധതിയുടെ ഭാഗമായി ഒരു കുടുബത്തിന് 15 ഗ്രോബാഗ്, എല്ലുപൊടി, വേപ്പിന്‍ വളം, ചകിരിച്ചോറ്, ജൈവ കീടനാശിനി, ഏഴ് ഇനം പച്ചക്കറി വിത്തുകള്‍ എന്നിവ കര്‍ഷകര്‍ക്ക് നല്‍കി. കിറ്റിന് 500 രൂപ വില ഈടാക്കിയാണ് കിറ്റുകള്‍ നല്‍കിയത്. ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് സുരേഷ് പുലരി അധ്യക്ഷത വഹിച്ചു. സ്ഥിരം സമിതി അധ്യക്ഷരായ സബീന റഹീം, എസ്. ശോഭ കുമാരി, കൃഷി ഓഫീസര്‍ വി.എസ് സരിത, ആര്‍. പത്മാധരന്‍ നായര്‍, ശശിധരന്‍ പിള്ള, പങ്കജാക്ഷന്‍, ടി പി. ഷാജി എന്നിവര്‍ പങ്കെടുത്തു.
- Log in to post comments