ഇന്ന് ജില്ലയിൽ 7പേർക്ക് കോവിഡ് സ്ഥിരീകരിച്ചു
ഇന്ന് ജില്ലയിൽ 7പേർക്ക് കോവിഡ് സ്ഥിരീകരിച്ചു. അഞ്ചുപേർ വിദേശത്തുനിന്നും രണ്ടുപേർ കൽക്കട്ടയിൽ നിന്നും വന്നവരാണ്.
1.കുവൈറ്റിൽ നിന്നും 12/6ന് കൊച്ചിയിൽ എത്തി തുടർന്ന് കോവിഡ് കെയർ സെന്ററിൽ നിരീക്ഷണത്തിൽ ആയിരുന്ന വെണ്മണി സ്വദേശിയായ യുവാവ്
2.ദമാമിൽ നിന്നും 10/6ന് കണ്ണൂരെത്തി തുടർന്ന് കോവിഡ് കെയർ സെന്ററിൽ നിരീക്ഷണത്തിൽ ആയിരുന്ന 52വയസുള്ള ഭരണിക്കാവ് സ്വദേശി
3.കൽക്കട്ടയിൽ നിന്നും 29/5ന് വിമാനത്തിൽ തിരുവനന്തപുരത്തു എത്തി തുടർന്ന് വീട്ടിൽ നിരീക്ഷണത്തിൽ ആയിരുന്ന ആലപ്പുഴ സ്വദേശിയായ യുവാവ് .
4.കുവൈറ്റിൽ നിന്നും 12/6ന് കൊച്ചിയിൽ എത്തി തുടർന്ന് കോവിഡ് കെയർ സെന്ററിൽ നിരീക്ഷണത്തിലായിരുന്ന തഴക്കര സ്വദേശിയായ യുവാവ്
5.കൽക്കട്ടയിൽ നിന്നും 4/6ന് വിമാനത്തിൽ കൊച്ചിയിൽ എത്തി തുടർന്ന് കോവിഡ് കെയർ സെന്ററിൽ നിരീക്ഷണത്തിൽ ആയിരുന്ന 52വയസുള്ള മാരാരിക്കുളം സ്വദേശി
.6.അബുദാബിയിൽ നിന്നും 3/6ന് കൊച്ചിയിൽ എത്തി തുടർന്ന് കോവിഡ് കെയർ സെന്ററിൽ നിരീക്ഷണത്തിൽ ആയിരുന്ന 58വയസുള്ള പള്ളിപ്പുറം സ്വദേശി
.7.ദമാമിൽ നിന്നും 14/6ന് കൊച്ചിയിൽ എത്തി തുടർന്ന് എറണാകുളത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്ന 45വയസുള്ള മാവേലിക്കര സ്വദേശി .
6പേരെയും മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
ഇന്ന് 5പേർ രോഗമുക്തി നേടി സൗദി അറേബ്യയിൽ നിന്നും എത്തിയ മാന്നാർ സ്വദേശി, ദമാമിൽ നിന്നും എത്തിയ ചെന്നിത്തല സ്വദേശി, കുവൈറ്റിൽ നിന്നും എത്തിയ ചിങ്ങോലി സ്വദേശി, മുംബയിൽ നിന്നും എത്തിയ കാവാലം സ്വദേശിനി, മാലിദീപിൽ നിന്നും എത്തിയ എരമല്ലിക്കര സ്വദേശി.108 പേർ വിവിധ ആശുപത്രികളിലായി ചികിത്സയിൽ ഉണ്ട്. 32 പേരാണ് രോഗവിമുക്തരായത്.
- Log in to post comments