Skip to main content
കോഴഞ്ചേരി ജില്ലാ ആശുപത്രിയിലെ കോവിഡ് ആശുപത്രി സൗകര്യങ്ങള്‍ ജില്ലാ കളക്ടര്‍ പി.ബി. നൂഹ് വിലയിരുത്തുന്നു.

ഒരു മാസത്തിനുള്ളില്‍ ജില്ലാ ആശുപത്രിയില്‍ 250 കിടക്കകളും, 90 ഐസിയു കിടക്കകളും ഒരുക്കും: ജില്ലാ കളക്ടര്‍

ഒരു മാസത്തിനുള്ളില്‍ കോഴഞ്ചേരി ജില്ലാ ആശുപത്രിയില്‍  കോവിഡ് രോഗികള്‍ക്കായി 250 കിടക്കകളും, 90 ഐസിയു കിടക്കകളും ഒരുക്കുമെന്ന് ജില്ലാ കളക്ടര്‍ പി.ബി. നൂഹ് പറഞ്ഞു. കോഴഞ്ചേരി ജില്ലാ ആശുപത്രിയില്‍  കോവിഡ് ആശുപത്രി സൗകര്യങ്ങള്‍ വിലയിരുത്തിയതിനു ശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം.  പത്തനംതിട്ട ജനറല്‍ ആശുപത്രിയില്‍ 350 കിടക്കകള്‍ ഒരുക്കും.
ജൂലൈ രണ്ടാമത്തെ ആഴ്ചയോടെ  വിവിധ ഫസ്റ്റ് ലൈന്‍ ട്രീറ്റ്‌മെന്റ് സെന്ററുകളിലായി ജില്ലയില്‍ 1500 ല്‍ അധികം കിടക്കകള്‍ ക്രമീകരിക്കും. കോഴഞ്ചേരിയില്‍ നിലവില്‍ 16 ഐ സി യു കിടക്കകള്‍ ഉണ്ട്. അവ 28 കിടക്കകള്‍ ആക്കുന്നതിനുള്ള പ്രവര്‍ത്തനങ്ങള്‍ നടന്നുവരികയാണ്. കോവിഡ് വ്യാപനം തീവ്രമാകുന്ന സാഹചര്യമുണ്ടായാല്‍ എന്തൊക്കെ മുന്‍കരുതല്‍ എടുക്കണം, അധിക കെട്ടിടങ്ങള്‍ സജ്ജമാക്കുന്നതിനുള്ള സാധ്യത തുടങ്ങിയവ കളക്ടര്‍ പരിശോധിച്ചു.
എന്‍.എച്ച്.എം. ഡി.പി.എം ഡോ.എബി സുഷന്‍, കോഴഞ്ചേരി താലൂക്ക് ആശുപത്രി സൂപ്രണ്ട് ഡോ.എസ്.പ്രതിഭ, ആര്‍.എം.ഒ ജീവന്‍ കെ. നായര്‍, ഡോക്ടര്‍മാരായ ജയ്‌സണ്‍ തോമസ്, അഭിലാഷ്, ശരത്കൃഷ്ണന്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

 

date