Skip to main content

ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന നല്‍കി

    കോവിഡ് 19 പ്രതിരോധ പ്രവര്‍ത്തനത്തിന്റെ ഭാഗമായി പനമരം ഗ്രാമ പഞ്ചായത്ത് 20 ലക്ഷം രൂപ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന ചെയ്തു. പനമരം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഷൈനി കൃഷ്ണന്‍ തുകയുടെ ചെക്ക് കളക്ട്രേറ്റിലെത്തി ജില്ലാ കളക്ടര്‍ ഡോ. അദീല അബ്ദുള്ളയ്ക്ക് കൈമാറി. പഞ്ചായത്ത് സെക്രട്ടറി എം.വി. ലതിക സന്നിഹിതയായിരുന്നു.

date