Skip to main content

രേഖകള്‍ ഹാജരാക്കണം

തയ്യല്‍ തൊഴിലാളി ക്ഷേമനിധി ബോര്‍ഡില്‍ നിന്നും പെന്‍ഷന്‍ ലഭിക്കുന്ന പെന്‍ഷന്‍കാരില്‍ ഇനിയും ആധാറും മറ്റ് അനുബന്ധ രേഖകളും സമര്‍പ്പിച്ചിട്ടില്ലാത്തവര്‍ 16 ന് മുമ്പ്  സമര്‍പ്പിക്കണം.  
ക്ഷേമനിധി ബോര്‍ഡില്‍ നിന്ന് ആഗസ്ത് വരെയുളള പെന്‍ഷന്‍ ലഭിച്ചവര്‍ക്ക് കുടിശ്ശിക പെന്‍ഷന്‍ ലഭിക്കാനുണ്ടെങ്കില്‍ ജില്ലാ ഓഫിസില്‍ നിന്ന്  ക്ഷേമനിധി ബോര്‍ഡിന്റെ ചീഫ് എക്‌സിക്യുട്ടീവ് ഓഫീസര്‍ക്ക് പരാതി നല്‍കണം.  

പരാതി നല്‍കുന്നവര്‍ പെന്‍ഷന്‍ നമ്പര്‍, ഏതു കാലയളവിലാണ് ലഭിക്കാനുളളത്, അപേക്ഷകന്റെ വ്യക്തമായ വിലാസം, ഫോണ്‍ നമ്പര്‍ എന്നിവ അറിയിക്കണമെന്ന് എക്‌സിക്യുട്ടീവ് ഓഫീസര്‍ അറിയിച്ചു.

പി എന്‍ സി/4234/2017
 

date