Skip to main content

പാലക്കാട് താലൂക്ക് പരാതി പരിഹാര അദാലത്ത് 20 ന്

 

പാലക്കാട് താലൂക്ക് പരാതി പരിഹാര അദാലത്ത് ജൂണ്‍ 20 ന് രാവിലെ 10.30 മുതല്‍ വീഡിയോ കോണ്‍ഫറന്‍സ് മുഖേന നടക്കുമെന്ന് ഡെപ്യൂട്ടി കലക്ടര്‍ (ജനറല്‍) അറിയിച്ചു. അദാലത്തിലേക്കുള്ള അപേക്ഷകള്‍ ജൂണ്‍ 18 ന് വൈകീട്ട് അഞ്ച് വരെ അക്ഷയ കേന്ദ്രങ്ങള്‍ വഴി സ്വീകരിക്കും. തുടര്‍ന്ന് അപേക്ഷകര്‍ പ്രസ്തുത ദിവസം ബന്ധപ്പെട്ട അക്ഷയ കേന്ദ്രത്തിലെത്തി വീഡിയോ കോണ്‍ഫറന്‍സ് മുഖേന സാമൂഹിക അകലം പാലിച്ചുകൊണ്ട് അദാലത്തില്‍ പങ്കെടുക്കണം. ടോക്കണുകള്‍ സംബന്ധിച്ച വിവരം അപേക്ഷകരെ പിന്നീട് അറിയിക്കും. ജില്ലാ കലക്ടര്‍, ബന്ധപ്പെട്ട ജില്ലാ ഓഫീസര്‍മാര്‍ പങ്കെടുക്കും. സി.എം.ഡി.ആര്‍.എഫ്, എല്‍. ആര്‍.എം കേസുകള്‍, റേഷന്‍ കാര്‍ഡ് സംബന്ധിച്ചുള്ള പരാതികള്‍, സ്റ്റാറ്റിയൂട്ടറിയായി ലഭിക്കേണ്ട പരിഹാരം എന്നിവ ഒഴിച്ചുള്ള എല്ലാ വിഷയങ്ങള്‍ അദാലത്തില്‍ പരിഗണിക്കും.  

date