Skip to main content

ഗവ. പ്രീമെട്രിക് ഹോസ്റ്റല്‍ പ്രവേശനം

 

പാലക്കാട് ബ്ലോക്ക് പഞ്ചായത്ത് പരിധിയിലുളള മങ്കര (ആണ്‍), മുണ്ടൂര്‍ (പെണ്‍) ഗവ. പ്രീമെട്രിക് ഹോസ്റ്റലുകളില്‍ താമസിച്ച് പഠിക്കുന്നതിന് അഞ്ച് മുതല്‍ 10-ാം ക്ലാസ് പഠിക്കുന്ന പട്ടികജാതി വിദ്യാര്‍ഥികളുടെ രക്ഷിതാക്കള്‍ക്ക് അപേക്ഷിക്കാം. മറ്റു വിഭാഗത്തിന് 10 ശതമാനം സീറ്റ് സംവരണമുണ്ട്. പ്രവേശനം ഭിക്കുന്ന വിദ്യാര്‍ഥികള്‍ക്ക് താമസം, ഭക്ഷണം, ട്യൂഷന്‍, നോട്ട്ബുക്ക്, യൂണിഫോം സൗജന്യമായിരിക്കും. അപേക്ഷകള്‍ ജൂണ്‍ 26 വരെ സ്വീകരിക്കും. വിശദവിവരങ്ങളും അപേക്ഷാഫോമും പാലക്കാട് ബ്ലോക്ക് പട്ടികജാതി വികസന ഓഫീസില്‍ ലഭിക്കും. ഫോണ്‍ : 8547630126.

date