Skip to main content

ഫാഷന്‍ ഡിസൈന്‍ ഗസ്റ്റ് ഇന്‍സ്ട്രക്ടര്‍ നിയമനം

കണ്ണൂര്‍ ഗവ: വനിതാ ഐ.ടി.ഐ.യില്‍ ഫാഷന്‍ ഡിസൈന്‍ & ടെക്‌നോളജി ട്രേഡില്‍ ഒഴിവുള്ള ജൂനിയര്‍ ഇന്‍സ്ട്രക്ടര്‍ തസ്തികയില്‍ ഗസ്റ്റ് ഇന്‍സ്ട്രക്ടറായി താല്‍ക്കാലിക നിയമനത്തിന് താല്‍പര്യമുള്ളവരില്‍ നിന്നും അപേക്ഷ ക്ഷണിച്ചു.   ഒരു വര്‍ഷത്തെ പ്രവൃത്തി പരിചയത്തോടെ അംഗീകൃത യൂണിവേഴ്‌സിറ്റിയില്‍ നിന്നുള്ള ഫാഷന്‍ ഡിസൈനിങ്ങ്/ടെക്‌നോളജിയിലുള്ള ബിരുദം(4 വര്‍ഷം), 2 വര്‍ഷത്തെ പ്രവൃത്തി പരിചയത്തോടെ ഫാഷന്‍ ഡിസൈനിങ്ങ്/ ടെക്‌നോളജിയിലുള്ള 3 വര്‍ഷ ഡിഗ്രി/ഡിപ്ലോമ/സി.ഡി.ഡി.എം(എ.ഐ.സി. ടി.ഇ) അല്ലെങ്കില്‍ 3 വര്‍ഷ പ്രവൃത്തി പരിചയത്തോടെ ഫാഷന്‍ ഡിസൈന്‍ ടെക്‌നോളജി/ഫാഷന്‍ ടെക്‌നോള ജിയില്‍ എന്‍.ടി.സി/എന്‍.എ.സി. യോഗ്യതയുള്ള ഉദ്യോഗാര്‍ത്ഥികള്‍ വയസ്സ്, വിദ്യാഭ്യാസ യോഗ്യത, പ്രവൃത്തി പരിചയം എന്നിവ തെളിയിക്കുന്ന അസ്സല്‍ സര്‍ട്ടിഫിക്കറ്റുകള്‍ സഹിതം   6 ന് രാവിലെ 10.30ന് കണ്ണൂര്‍ ഗവ: വനിതാ ഐ.ടി.ഐ.യില്‍ നേരിട്ട് ഹാജരാകണം.  ഫോണ്‍: 0497 2835987.
പി എന്‍ സി/500/2018 
 

date