Post Category
സി.ഡി.സികളില്‍ ഓണ്‍ലൈന്‍ കരിയര്‍ സേവനങ്ങള്‍
നാഷണല്‍ എംപ്ലോയ്മെന്റ് സര്‍വീസ് വകുപ്പിന് കീഴിലെ കരിയര്‍ ഡെവലപ്മെന്റ് സെന്ററുകളില്‍ വീഡിയോ കോണ്‍ഫറന്‍സിംഗ് വഴി കരിയര്‍ സേവനങ്ങള്‍ ലഭ്യമാക്കുന്നു. വിദ്യാര്‍ഥികളുടെ വിദ്യാഭ്യാസ യോഗ്യതയനുസരിച്ച് വിവിധ ഗ്രൂപ്പുകളായി തിരിച്ചാണ് പരിപാടിയില്‍ പങ്കെടുപ്പിക്കുക. കരിയര്‍ സംബന്ധമായ സംശയങ്ങള്‍ ദൂരീകരിക്കാനും ഉചിതമായ തീരുമാനം കൈകൊളളാനും ഉപകരിക്കുന്ന തരത്തിലാണ് പരിപാടി നടക്കുക. സംസ്ഥാന വ്യാപകമായി www.cdckerala.in ല്‍ ഓണ്‍ലൈന്‍ കരിയര്‍ കൗണ്‍സിലിംഗ് ലിങ്ക് ക്ലിക്ക് ചെയ്താല്‍ ലഭിക്കുന്ന ഗൂഗിള്‍ ഫോം പൂരിപ്പിച്ച് രജിസ്റ്റര്‍ ചെയ്യാം. വീഡിയോ കോണ്‍ഫറന്‍സിംഗിന്റെ തീയതിയും സമയവും ഫോണില്‍ അറിയിക്കും. കൂടുതല്‍ വിവരങ്ങള്‍ക്ക് ചിറ്റൂര്‍ കരിയര്‍ ഡെവലപ്പ്മെന്റ് സെന്ററില്‍ ലഭിക്കും. ഫോണ്‍: 04923-223297.
date
- Log in to post comments