പന്തളം മേഖലയില്‍ സുഭിക്ഷ കേരളം പദ്ധതി ജൂണ്‍ 25 ന് അകം ആരംഭിക്കും
സംസ്ഥാന സര്‍ക്കാര്‍ ആവിഷ്കരിച്ച സുഭിക്ഷ കേരളം പദ്ധതി പന്തളം മേഖലയില്‍ ജൂണ്‍ 25 ന് അകം ആരംഭിക്കാന്‍ ചിറ്റയം ഗോപകുമാര്‍ എംഎല്‍എ വിളിച്ചു ചേര്‍ത്ത യോഗത്തില്‍ തീരുമാനം. പന്തളം നഗരസഭയില്‍ 200 പേര്‍ക്ക് ഗ്രോബാഗ് കൃഷി, തുമ്പമണ്‍ പഞ്ചായത്തില്‍ കിഴങ്ങുവര്‍ഗ കൃഷി, പന്തളം തെക്കേക്കര പഞ്ചായത്തില്‍ നെല്‍കൃഷി എന്നിവ ജൂണ്‍ 25 ന് ആരംഭിക്കും. പന്തളം നഗരസഭ, തുമ്പമണ്‍, പന്തളം തെക്കേക്കര പഞ്ചായത്തുകള്‍ എന്നിവിടങ്ങളിലെ ജന പ്രതിനിധികള്‍, കൃഷി ഓഫീസര്‍മാര്‍, മൃഗസംരക്ഷണം, ഡയറി, ഫിഷറീസ് ഉദ്യോഗസ്ഥര്‍, പ്രാഥമിക സഹകരണ ബാങ്കുകളിലെ ഭാരവാഹികള്‍ എന്നിവര്‍ പങ്കെടുത്തു.
ചിറ്റയം ഗോപകുമാര്‍ എംഎല്‍എ യോഗം ഉദ്ഘാടനം ചെയ്തു. പന്തളം ബ്ലോക്ക് പ്രസിഡന്റ് രേഖ അനില്‍ അധ്യക്ഷത വഹിച്ചു. ജില്ലാ പഞ്ചായത്ത് അംഗം എലിസബത്ത് അബു, ബ്ലോക്ക് പഞ്ചായത്ത് അംഗങ്ങളായ തോമസ് വര്‍ഗീസ്, പെരുമ്പുളിക്കല്‍ രഘു, കൃഷി അസിസ്റ്റന്‍ഡ് ഡയറക്ടര്‍ ജാന്‍സി, ആത്മ ഡെപ്യൂട്ടി ഡയറക്ടര്‍ ബിനോജ് മാമന് എന്നിവര്‍ പങ്കെടുത്തു.
- Log in to post comments