Skip to main content

മലപ്പുറം ജില്ലയില്‍ ഏഴ് പേര്‍ കൂടി കോവിഡ് വിമുക്തരായി

കോവിഡ് 19 സ്ഥിരീകരിച്ച് മഞ്ചേരി ഗവ. മെഡിക്കല്‍ കോളജ് ആശുപത്രിയിലെ ഐസൊലേഷന്‍ കേന്ദ്രത്തില്‍ ചികിത്സയിലായിരുന്ന ഏഴ് പേര്‍ കൂടി ഇന്നലെ (ജൂണ്‍ 16) രോഗമുക്തരായി. മെയ് 27 ന് രോഗബാധയെ തുടര്‍ന്ന് ചികിത്സയിലായ വെളിയങ്കോട് വടക്കേപ്പുറം സ്വദേശി 56 വയസുകാരന്‍, ജൂണ്‍ രണ്‍ിന് രോഗബാധിതനായി ചികിത്സയിലായ പശ്ചിമ ബംഗാള്‍ മുര്‍ഷിദാബാദ് സ്വദേശി 35 വയസുകാരന്‍, ജൂണ്‍ നാലിന് രോഗബാധ സ്ഥിരീകരിച്ച താഴേക്കോട് അരക്കുപറമ്പ് സ്വദേശി 44 വയസുകാരന്‍, ജൂണ്‍ അഞ്ചിന് രോഗബാധയെ തുടര്‍ന്ന് ഐസൊലേഷനിലായവരായ മമ്പാട് ഓമല്ലൂര്‍ സ്വദേശിനി 43 വയസുകാരി, മഞ്ചേരി മാരിയാട് വീമ്പൂരിലെ ആശ വര്‍ക്കറായ 48 വയസുകാരി, പോരൂര്‍ ചാത്തങ്ങോട്ടുപുറം സ്വദേശിനി 33 വയസുള്ള വനിതാ ഡോക്ടര്‍, ജൂണ്‍ എട്ടിന് രോഗബാധിതനായി ചികിത്സയിലായ തിരുവനന്തപുരം പുലിയൂര്‍ക്കോണം സ്വദേശി 56 വയസുകാരന്‍ എന്നിവര്‍ക്കാണ് രോഗം ഭേദമായതെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. കെ. സക്കീന അറിയിച്ചു. ഇവരെ തുടര്‍ നിരീക്ഷണങ്ങള്‍ക്കായി സ്റ്റെപ് ഡൗണ്‍ ഐ.സി.യുവിലേക്ക് മാറ്റിയിരിക്കുകയാണ്.
(എം.പി.എം 2227/2020)
 

date