Post Category
പരവനടുക്കം എംആര്‍എസ് ഹോസ്റ്റല്‍ ഉദ്ഘാടനം നാളെ മന്ത്രി എ.കെ ബാലന്‍ നിര്‍വഹിക്കും
പട്ടികവര്‍ഗ വികസനവകുപ്പിന്റെ കീഴില്‍ പരവനടുക്കത്ത് പ്രവര്‍ത്തിക്കുന്ന മോഡല്‍ റസിഡന്‍ഷ്യല്‍ സ്‌കൂളില്‍ പുതുതായി നിര്‍മ്മിച്ച ഹയര്‍ സെക്കന്‍ഡറി ഹോസ്റ്റല്‍ കെട്ടിടത്തിന്റെയും റിക്രിയേഷന്‍ ഹാളിന്റെയും ലാപ്‌ടോപ് വിതരണത്തിന്റെയും ഉദ്ഘാടനം നാളെ( മാര്‍ച്ച് 3) നടക്കും. രാവിലെ 10.30ന് നടക്കുന്ന ചടങ്ങില്‍ ഹോസ്റ്റല്‍ കെട്ടിടത്തിന്റെ ഉദ്ഘാടനം പട്ടിക ജാതി-പട്ടിക വര്‍ഗ, പിന്നോക്കക്ഷേമവകുപ്പ് മന്ത്രി എ.കെ ബാലന്‍ നിര്‍വഹിക്കും. റിക്രിയേഷന്‍ ഹാളിന്റെ ഉദ്ഘാടനം പി.കരുണാകരന്‍ എംപിയും പ്രൊഫഷണല്‍ വിദ്യാര്‍ഥികള്‍ക്കുള്ള ലാപ്‌ടോപുകളുടെ വിതരണം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് എജിസി ബഷീറും നിര്‍വഹിക്കും. കെ.കുഞ്ഞിരാമന്‍ എംഎല്‍എ അധ്യക്ഷത വഹിക്കും.പട്ടിക വര്‍ഗ വികസനവകുപ്പ് ഡയറക്ടര്‍ ഡോ.പി.പുകഴേന്തി, ജില്ലാ കളക്ടര്‍ ജീവന്‍ബാബു.കെ തുടങ്ങിയവര്‍ പങ്കെടുക്കും.
date
- Log in to post comments