പരപ്പന്‍പൊയില്‍-എളേറ്റില്‍-പുന്നശ്ശേരി കാരക്കുന്ന് റോഡ് സ്ഥലം ഏറ്റെടുക്കല്‍ നടപടികള്‍ ത്വരിതപ്പെടുത്താന്‍ തീുമാനം
കൊടുവള്ളി മണ്ഡലത്തിലെ താമരശ്ശേരി, കിഴക്കോത്ത്, നരിക്കുനി ഗ്രാമപഞ്ചായത്തുകളിലൂടെയും കൊടുവള്ളി നഗരസഭയിലൂടെയും കടന്നുപോകുന്ന മണ്ഡലത്തിലെ പ്രധാന റോഡുകളിലൊന്നായ പരപ്പന്‍പൊയില്‍-എളേറ്റില്‍-പുന്നശ്ശേരി കാരക്കുന്ന് റോഡ് പ്രവൃത്തി വിലയിരുത്താന്‍ എളേറ്റില്‍ വ്യാപാരഭവനില്‍ കാരാട്ട് റസാഖ് എംഎല്‍എ യുടെ നേതൃത്വത്തില്‍ ജനപ്രതിനിധികളുടെയും രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികകളുടെയും യോഗം ചേര്‍ന്നു.
ദേശീയപാത 766 ലെ പരപ്പന്‍പൊയില്‍ മുതല്‍ കാപ്പാട് തുഷാരഗിരി സംസ്ഥാനപാതയിലെ കാരക്കുന്ന് വരെ 10 മീറ്റര്‍ വീതിയില്‍ 10 കിലോമീറ്റര്‍ നീളത്തിലാണ് റോഡ് പൂര്‍ത്തിയാവുന്നത്. സ്ഥലമേറ്റെടുക്കല്‍ വേഗത്തില്‍ പൂര്‍ത്തീകരിക്കുന്നതിനായി റോഡ് സര്‍വ്വേ ചെയ്യുന്നതിനായി സ്‌പെഷ്യല്‍ സര്‍വ്വേ ടീമിനെ നിയമിച്ചതായി എംഎല്‍എ യോഗത്തില്‍ അറിയിച്ചു. സ്ഥലമേറ്റെടുപ്പ് സുഗമമാക്കുന്നതിന് പ്രദേശവാസികളെയും ജനപ്രതിനിധികളുടെയും വ്യാപാരികളുടെയും പ്രാദേശിക യോഗങ്ങള്‍ ചേരാനും ജൂണ്‍ 20നകം യോഗങ്ങള്‍ പൂര്‍ത്തീകരിക്കാനും യോഗത്തില്‍ ധാരണയായി.
റോഡ് നിര്‍മാണത്തിന് മുന്നോടിയായി കിഴക്കോത്ത് ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് എന്‍ സി ഹുസൈന്‍ മാസ്റ്റര്‍ ചെയര്‍മാനായും, ടി.ബാബു നരിക്കുനി കണ്‍വീനറായും പദ്ധതി കടന്നുപോകുന്ന തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ അധ്യക്ഷന്‍മാര്‍, ജനപ്രതിനിധികള്‍, വിവിധ രാഷ്ട്രീയ പാര്‍ടി പ്രതിനിധികള്‍ വ്യാപാരി വ്യവസായി പ്രതിനിധികള്‍ എന്നിവര്‍ അംഗങ്ങളായി എക്‌സിക്യൂട്ടീവ് കമ്മിറ്റിയും രൂപീകരിച്ചു.
യോഗത്തില്‍ കിഴക്കോത്ത് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എന്‍ സി ഉസൈന്‍ മാസ്റ്റര്‍ അധ്യക്ഷത വഹിച്ചു. എന്‍ കെ സുരേഷ്, ടി.ബാബു, പോക്കര്‍ മാസ്റ്റര്‍, ജബ്ബാര്‍ മാസ്റ്റര്‍, സോമന്‍ പിലാതോട്ടം, മുഹമ്മദ് മാസ്റ്റര്‍, വസന്ത ചന്ദ്രന്‍, എം എസ് മുഹമ്മദ്, ആഷിഖ് റഹ്മാന്‍ തുടങ്ങിയവര്‍ സംസാരിച്ചു.പിഡബ്ല്യുഡി റോഡ് ഉപവിഭാഗം അസിസ്റ്റന്റ് എക്‌സിക്യൂട്ടീവ് എഞ്ചിനീയര്‍ ബിനീഷ് സ്വാഗതവും പിഡബ്ല്യുഡി റോഡ്‌സ് നരിക്കുനി സെക്ഷന്‍ അസിസ്റ്റന്റ് എന്‍ജിനീയര്‍ രാഗിന നന്ദിയും പറഞ്ഞു.
- Log in to post comments