ജില്ലാകലക്ടറുടെ പരാതി പരിഹാര അദാലത്ത്
ജില്ലയിലെ വിവിധ സര്‍ക്കാര്‍ ഓഫീസുകളില്‍ കെട്ടിക്കിടക്കുന്ന പരാതികള്‍/ അപേക്ഷകള്‍ തീര്‍പ്പാക്കുക, പൊതുജനങ്ങളുടെ പരാതികള്‍ പരിഹരിക്കുക എന്നീ വിഷയങ്ങള്‍ക്ക് ഊന്നല്‍ നല്‍കിക്കൊണ്ട് ജില്ലാകലക്ടര്‍ അഞ്ച് താലൂക്കുകളിലുമായി രണ്ടാംഘട്ട ഓണ്‍ലൈന്‍ പൊതുജന പരാതി പരിഹാര അദാലത്ത് സംഘടിപ്പിക്കുന്നു. പൊതുജനങ്ങള്‍ക്ക് വിവിധ വിഷയങ്ങളിന്‍മേലുള്ള പരാതികള്‍ ഓണ്‍ലൈനായി സമര്‍പ്പിക്കാം. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധി, പ്രകൃതിക്ഷോഭം, റേഷന്‍കാര്‍ഡ് ബി.പി.എല്‍ ആക്കുന്നത് എന്നിവയൊഴികെയുള്ള വിഷയങ്ങളില്‍ പരാതികള്‍/ അപേക്ഷകള്‍ https://edistrict.kerala.gov.in/ എന്ന വെബ്‌സൈറ്റ് മുഖേന നേരിട്ടോ അക്ഷയ സെന്ററുകള്‍ മുഖേനയോ ജില്ലാകലക്ടര്‍ക്ക് സമര്‍പ്പിക്കാം. തൊടുപുഴ താലൂക്കിന്റെ അദാലത്ത് ജൂണ്‍ 26നും ഉടുമ്പന്‍ചോല താലൂക്കിലെ അദാലത്ത് ജൂലൈ രണ്ടിനും നടത്തും. അദാലത്ത് ദിവസം താലൂക്ക് ഓഫീസ്, വില്ലേജ് ഓഫീസ് എന്നിവിടങ്ങളിലെ വീഡിയോ കോണ്‍ഫറന്‍സ് സംവിധാനം വഴി അപേക്ഷകരുടെ പരാതികള്‍ക്ക് തീര്‍പ്പ് കല്‍പ്പിക്കും. തൊടുപുഴ താലൂക്കിലെ അദാലത്തിലേക്ക് ഓണ്‍ലൈനായി അപേക്ഷ ജൂണ്‍ 23നും ഉടുമ്പന്‍ചോല താലൂക്കിലേക്ക് ജൂണ്‍ 29നകവും അപേക്ഷ സമര്‍പ്പിക്കണം.
- Log in to post comments