Skip to main content

ജില്ലയില്‍ നിന്ന് ട്രെയിന്‍ മാര്‍ഗം 10,425 അതിഥി തൊഴിലാളികള്‍ മടങ്ങി

 

മേയ് രണ്ടു മുതല്‍ ജൂണ്‍ 15 വരെ വിവിധ  ട്രെയിനുകളിലായി 10,425 അതിഥി തൊഴിലാളികള്‍ പത്തനംതിട്ട ജില്ലയില്‍ നിന്ന് സ്വദേശത്തേക്ക് മടങ്ങി. പശ്ചിമബംഗാള്‍, ബിഹാര്‍, ജാര്‍ഖണ്ഡ്, ഉത്തര്‍പ്രദേശ്, ഒഡീഷ, ഛത്തിസ്ഗഡ്, ഉത്തരാഖണ്ഡ്, രാജസ്ഥാന്‍, മിസോറാം, സിക്കിം, അരുണാചല്‍പ്രദേശ്, ത്രിപുര, മധ്യപ്രദേശ്, നാഗാലാന്‍ഡ്, ആസാം എന്നി സംസ്ഥാനങ്ങളിലേക്കാണ് ഇവര്‍ മടങ്ങിയത്. ഏറ്റവും കൂടുതല്‍ അതിഥി സംസ്ഥാന തൊഴിലാളികള്‍ ജില്ലയില്‍നിന്ന് മടങ്ങിയിരിക്കുന്നത് പശ്ചിമബംഗാളിലേക്കാണ്. പശ്ചിമബംഗാളിലേക്ക് 7,426 പേരാണ് മടങ്ങിയത്. മറ്റു സംസ്ഥാനങ്ങളിലേക്ക് മടങ്ങിയവര്‍: ബിഹാര്‍ 1601, ജാര്‍ഖണ്ഡ് 432, ഉത്തര്‍പ്രദേശ് 225, ഒഡീഷ 159, ഛത്തിസ്ഗഡ് 47, ഉത്തരാഖണ്ഡ് 21, രാജസ്ഥാന്‍ 22, മിസോറാം മൂന്ന്, സിക്കിം രണ്ട്, അരുണാചല്‍പ്രദേശ് മൂന്ന്, ത്രിപുര ഒന്ന്, മധ്യപ്രദേശ് 29, നാഗാലാന്‍ഡ് അഞ്ച്, ആസാം 449. 

                 (പിഎന്‍പി 2616/20)

date