ഇ ക്ലാസ് ചലഞ്ച്: ആറളം മേഖലയില്‍ 21 പൊതു കേന്ദ്രങ്ങള്‍
ആറളം ആദിവാസി പുനരധിവാസ മേഖലയിലെ വിദ്യാര്‍ത്ഥികള്‍ക്ക് ഓണ്‍ലൈന്‍ പഠനം ഉറപ്പാക്കാന്‍ 21 പൊതു കേന്ദ്രങ്ങള്‍ ആരംഭിച്ചു. ആറളം ഫാം, വെളിമാനം, ഇരിട്ടി, പാല, കണിച്ചാര്‍, ഇടവേലി എന്നി സ്‌കൂളുകളില്‍ പഠിക്കുന്ന 830 കുട്ടികള്‍ക്കാണ് സെന്ററുകളില്‍ സൗകര്യം ഒരുക്കിയത്. വിദ്യാര്‍ഥികള്‍ ക്ലാസുകളില്‍ എത്തിച്ചേരുന്നുണ്ടോ എന്ന് ആറളം ഫാം ഹയര്‍ സെക്കണ്ടറി സ്‌കൂളിലെ അദ്ധ്യാപകരും പി.ടി.എ പ്രതിനിധികളും ഉറപ്പുവരുത്തും.
യുവജന സംഘടനകള്‍, വ്യവസായികള്‍, സന്നദ്ധ സംഘടനകള്‍, വ്യക്തികള്‍ എന്നിവര്‍ കേന്ദ്രങ്ങളിലേക്ക് ടിവികള്‍, ഡി2എച്ച് കണക്ഷന്‍, പെന്‍ഡ്രൈവുകള്‍ എന്നിവ നല്‍കി. മൂന്ന് അംഗന്‍വാടികളിലും ഏഴ് ഉണര്‍വ്വ് പ്രതിഭാ കേന്ദ്രങ്ങളിലും മൂന്ന് ബദല്‍ സ്‌കൂള്‍ കെട്ടിടങ്ങളിലും ഒരു ബേബി ക്രഷിലും ബ്ലോക്ക് പഞ്ചായത്തിന്റെ രണ്ട് കെട്ടിടത്തിലും മൂന്ന് പൊതുവായനശാല ഷെഡിലും രണ്ട്് സ്വകാര്യ വ്യക്തികളുടെ വീടുകളിലുമായാണ് വിദ്യാര്‍ഥികള്‍ക്കായി പഠന സൗകര്യം ഒരുക്കിയത്.
- Log in to post comments