കണ്ണൂര്‍ അറിയിപ്പുകള്‍
വിചാരണ മാറ്റി
ജൂണ്‍ 16, 24 തീയതികളില്‍ കലക്ടറേറ്റില്‍ വിചാരണക്ക് വെച്ച കണ്ണൂര്‍ താലൂക്കിലെ ദേവസ്വം പട്ടയകേസുകളുടെ വിചാരണ യഥാക്രമം ആഗസ്ത് 19, 26 തീയതികളില്‍ രാവിലെ 11 മണിക്ക് നടക്കുമെന്ന് എല്‍ ആര്‍ ഡെപ്യൂട്ടി കലക്ടര്‍ അറിയിച്ചു.
സമയപരിധി നീട്ടി
കേരള ഓട്ടോമൊബൈല്‍ വര്‍ക്ക്‌ഷോപ്പ് തൊഴിലാളില ക്ഷേമനിധി പദ്ധതിയില്‍ അംഗങ്ങളായ അംശദായം അടക്കുവാന്‍ വീഴ്ച വരുത്തിയ അംഗങ്ങളുടെ കുടിശ്ശിക പിഴപലിശയും ചേര്‍ത്ത് അടച്ച് അംഗത്വം പുനസ്ഥാപിക്കുന്നതിനുള്ള സമയം സപ്തംബര്‍ 30 വരെ നീട്ടിയതായി ജില്ലാ എക്‌സിക്യുട്ടീവ് ഓഫീസര്‍ അറിയിച്ചു. ഫോണ്‍: 0497 2705197.
ഭരണാനുമതിയായി
തുറമുഖ വകുപ്പ് മന്ത്രി രാമചന്ദ്രന്‍ കടന്നപ്പള്ളിയുടെ പ്രത്യേക വികസന നിധിയില്‍ ഉള്‍പ്പെടുത്തി മുണ്ടേരി ഗ്രാമപഞ്ചായത്തിലെ കനിക്കോട് കാവ് പറമ്പനാടത്ത് കനാല്‍ റോഡിന്് 5.92 രൂപയുടെ ടാറിംഗ് പ്രവൃത്തിക്ക് ജില്ലാ കലക്ടര്‍ ഭരണാനുമതി നല്‍കി.
ലെവല്‍ക്രോസ് അടച്ചിടും
കണ്ണപുരം - പഴയങ്ങാടി സ്റ്റേഷനുകള്‍ക്കിടയിലുള്ള തളിപ്പറമ്പ-കണ്ണപുരം റോഡിലെ 253-ാം നമ്പര്‍ ലെവല്‍ക്രോസ് ജൂണ്‍ 17 ന് രാവിലെ എട്ട് മണി മുതല്‍ 18 ന് വൈകിട്ട് ആറ് മണി വരെ അറ്റകുറ്റപ്പണികള്‍ക്കായി അടച്ചിടുമെന്ന് അസിസ്റ്റന്റ് ഡിവിഷണല്‍ മാനേജര്‍ അറിയിച്ചു.
ലേലം ചെയ്യും
കണ്ണൂര്‍ താലൂക്ക് ഓഫീസ് കോമ്പൗണ്ടില്‍ അപകടഭീഷണിയായി നില്‍ക്കുന്ന 15 പട്ടമരവും ഒരു പനയും ജൂണ്‍ 30 ന് വൈകിട്ട് മൂന്ന് മണിക്ക് താലൂക്ക് ഓഫീസ് പരിസരത്ത് ലേലം ചെയ്യും. കൂടുതല്‍ വിവരങ്ങള്‍ 0460 2300332.
മലബാര്‍ കാന്‍സര്‍ സെന്ററിന് 562.245 കോടി രൂപയുടെ ഭരണാനുമതി
തലശ്ശേരി മലബാര്‍ കാന്‍സര്‍ സെന്ററിനെ പോസ്റ്റ് ഗ്രാഡുവേറ്റ് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഒങ്കോളജിക്കല്‍ സയന്‍സ് ആന്റ് റിസര്‍ച് സെന്ററാക്കി മാറ്റുന്നതിന്റെ ഭാഗമായ വികസനത്തിന് ആരോഗ്യ കുടുംബ ക്ഷേമ വകുപ്പിന്റെ 562.245 കോടി രൂപയുടെ ഭരണാനുമതി ലഭിച്ചു. പ്രസ്തുത തുക വിനിയോഗിച്ച് ഗവേഷണത്തിനും, പഠനസൗകര്യത്തിനുമായി ഒരുക്കുന്ന പുതിയ കെട്ടിടത്തില്‍ ഏകദേശം 450 കിടക്കകളും പത്തു ഓപ്പറേഷന്‍ തിയേറ്ററുകളും ഇരുപതോളം മജ്ജ മാറ്റിവക്കല്‍ യൂണിറ്റുകളും നിര്‍മിക്കും. കൂടാതെ വിവിധ പഠന ഗവേഷണ വിഭാഗങ്ങളും, ഓഡിറ്റോറിയം, ലൈബ്രറി എന്നിവയും ലഭ്യമാക്കും. കിഫ്ബി വഴി നടപ്പിലാക്കുന്ന പ്രസ്തുത പ്രവൃത്തികളുടെ നടത്തിപ്പിനായി കേന്ദ്ര സര്‍ക്കാര്‍ സ്ഥാപനമായ വാപ്കോസ് ലിമിറ്റഡിനെയാണ് സ്‌പെഷ്യല്‍ പര്‍പ്പസ് വെഹിക്കിള്‍ ആയി നിയമിച്ചിരിക്കുന്നത്.
താല്‍ക്കാലിക നിയമനം
തലശ്ശേരി മലബാര്‍ കാന്‍സര്‍ സെന്ററിലേക്ക് നാഷണല്‍ ഹെല്‍ത്ത് മിഷന്‍ വഴി സ്റ്റാഫ്നഴ്സ് തസ്തികയിലേക്ക് താല്‍ക്കാലിക നിയമനം നടത്തുന്നു. നിശ്ചിത യോഗ്യതയുള്ളവര്‍ അസ്സല്‍ സര്‍ട്ടിഫിക്കറ്റുകളും ബന്ധപ്പെട്ട രേഖകളും സഹിതം ജൂണ്‍ 18 ന് രാവിലെ ഒമ്പതിനും 10 നും ഇടയില്‍ മലബാര്‍ കാന്‍സര്‍ സെന്ററില്‍ നടക്കുന്ന വാക് ഇന്‍ ഇന്റര്‍വ്യൂവിന് പങ്കെടുക്കേണ്ടതാണ്. കൂടുതല്‍ വിവരങ്ങള്‍ 0490 2399207 ലും www.mcc.kerala.gov.in ലും ലഭിക്കും.
ടെണ്ടര്‍ ക്ഷണിച്ചു
ആറളം വൈല്‍ഡ്‌ലൈഫ് റെയ്ഞ്ചിലെ നരിക്കടവ് ഫോറസ്റ്റ് സ്റ്റേഷനിലെ സ്റ്റാഫ് ക്യാമ്പ് ഹൗസ്, സ്റ്റേഷന്‍ ബില്‍ഡിംഗ്, ടൈപ്പ് 2 ക്വാര്‍ട്ടേഴ്‌സ് എന്നിവയുടെ ഇലക്ട്രിഫിക്കേഷന്‍ പ്രവൃത്തി നടത്തുന്നതിന് ടെണ്ടര്‍ ക്ഷണിച്ചു. ജൂലൈ ഒന്നിന് ഉച്ചക്ക് ഒരു മണി വരെ ടെണ്ടര്‍ സ്വീകരിക്കും. ഫോണ്‍:0490 2493160.
ഗസ്റ്റ് ഇന്‍സ്ട്രക്ടര്‍ നിയമനം
കൂത്തുപറമ്പ് ഗവ.ഐ ടി ഐ യില്‍ ഡ്രാഫ്റ്റ്‌സ്മാന്‍ സിവില്‍ ട്രേഡില്‍ ഒഴിവുള്ള ജൂനിയര്‍ ഇന്‍സ്ട്രക്ടര്‍ തസ്തികയില്‍ ഗസ്റ്റ് ഇന്‍സ്ട്രക്ടറെ നിയമിക്കുന്നു. യോഗ്യത: സിവില്‍ എഞ്ചിനീയറിംഗില്‍ ഡിഗ്രിയും ഒരു വര്‍ഷത്തെ പ്രവൃത്തി പരിചയവും അല്ലെങ്കില്‍ ഡിപ്ലോമയും രണ്ട് വര്‍ഷത്തെ പ്രവൃത്തി പരിചയവും അല്ലെങ്കില്‍ പ്രസ്തുത ട്രേഡില്‍ എന്‍ ടി സി യും മൂന്ന് വര്‍ഷത്തെ പ്രവൃത്തി പരിചയവും. യോഗ്യതയുള്ളവര്‍ ജൂണ്‍ 30 ന് രാവിലെ 11 മണിക്ക് അസ്സല്‍ സര്‍ട്ടിഫിക്കറ്റുകള്‍ സഹിതം കൂടിക്കാഴ്ചക്കായി ഐ ടി ഐ ഓഫീസില്‍ ഹാജരാകണം. ഫോണ്‍: 0490 2364535.
- Log in to post comments