Skip to main content

കണ്ണൂര്‍ അറിയിപ്പുകള്‍

അസി.ഇന്‍ഷൂറന്‍സ് മെഡിക്കല്‍ ഓഫീസര്‍; ഇന്റര്‍വ്യൂ 30 ന്
ജില്ലയിലെ ഇ എസ് ഐ ആശുപത്രി/ഡിസ്‌പെന്‍സറിയിലേക്ക് അസിസ്റ്റന്റ് ഇന്‍ഷൂറന്‍സ് മെഡിക്കല്‍ ഓഫീസര്‍ തസ്തികയിലേക്ക് താല്‍ക്കാലിക നിയമനം നടത്തുന്നു.    താല്‍പര്യമുള്ള ഡോക്ടര്‍മാര്‍ ജനന തീയതി, വിദ്യാഭ്യാസ യോഗ്യത, ടി സി എം സി രജിസ്‌ട്രേഷന്‍, പ്രവൃത്തി പരിചയ സര്‍ട്ടിഫിക്കറ്റ്, സമുദായ സര്‍ട്ടിഫിക്കറ്റ് എന്നിവയുടെ അസ്സലും പകര്‍പ്പും സഹിതം ജൂണ്‍ 30 ന് രാവിലെ 11 മുതല്‍ ഒരു മണി വരെ തോട്ടട ഇ എസ് ഐ ആശുപത്രിയില്‍ നടക്കുന്ന കൂടിക്കാഴ്ചക്ക് ഹാജരാകണം.  ഫോണ്‍: 0495 2322339.

അപേക്ഷ ക്ഷണിച്ചു
ക്ഷീരവികസന വകുപ്പിന്റെ 2020-21 വര്‍ഷത്തെ മില്‍ക്ക്‌ഷെഡ് ഡവലപ്‌മെന്റ് പദ്ധതി പ്രകാരം അഞ്ച് പശുക്കള്‍ വരെയുള്ള ഡയറി ഫാമുകള്‍, കിടാരി വളര്‍ത്തല്‍ യൂണിറ്റുകള്‍, പശു വളര്‍ത്തലുമായി ബന്ധപ്പെട്ട ഏത് ആവശ്യവും നടപ്പിലാക്കാന്‍ സാധിക്കുന്ന ആവശ്യാധിഷ്ഠിത ധനസഹായം, മില്‍ക്കിംഗ് മെഷീനുകള്‍, പുതിയ ശാസ്ത്രീയ കാലിത്തൊഴുത്ത് നിര്‍മ്മാണം എന്നീ പദ്ധതികള്‍ ആരംഭിക്കാന്‍ താല്‍പര്യമുള്ളവരില്‍ നിന്നും അപേക്ഷ ക്ഷണിച്ചു.  താല്‍പര്യമുള്ള കര്‍ഷകര്‍ ക്ഷീര സഹകരണ സംഘത്തില്‍ നിന്നോ, ക്ഷീര വികസന യൂണിറ്റ് ഓഫീസില്‍ നിന്നോ ലഭിക്കുന്ന നിശ്ചിത മാതൃകയിലുള്ള അപേക്ഷാഫോറം പൂരിപ്പിച്ച് ജൂണ്‍ 30 നകം ബ്ലോക്ക് തലത്തില്‍ പ്രവര്‍ത്തിക്കുന്ന ക്ഷീര വിക സന ഓഫീസില്‍ സമര്‍പ്പിക്കണം.  ഫോണ്‍: 0497 2707859.

ആട് ലേലം
കൊമ്മേരി ഗവ.ആടു വളര്‍ത്തല്‍ കേന്ദ്രത്തില്‍ നിന്നും ഇറച്ചി ആവശ്യത്തിനായുള്ള ആടുകളെ ജൂണ്‍ 23 ന് രാവിലെ 11 മണിക്ക് ലേലം ചെയ്യും.  ഫോണ്‍: 0490 2302307.

ഭരണാനുമതിയായി
തുറമുഖ വകുപ്പ് മന്ത്രി രാമചന്ദ്രന്‍ കടന്നപ്പള്ളിയുടെ പ്രത്യേക വികസന നിധിയില്‍ നിന്നും ആറ് ലക്ഷം രൂപ വീതം വിനിയോഗിച്ച് കണ്ണൂര്‍ മണ്ഡലത്തിലെ കിഴക്കെകര കസ്തൂരിച്ചാല്‍ തങ്കേക്കുന്ന് റോഡ്, ആറ്റടപ്പ നമ്പര്‍ രണ്ട് മുതല്‍ കാപ്പാട് തട്ട് പറമ്പ് റോഡ്, മുണ്ടേരി ഗ്രാമപഞ്ചായത്തിലെ കരിമ്പുക്കര പുറവൂര്‍ വയല്‍ റോഡ് പ്രവൃത്തി, 4.50 ലക്ഷം രൂപ വിനിയോഗിച്ച് പുളിക്കല്‍ മുക്ക് വിഷചികിത്സാ കേന്ദ്രം റോഡില്‍ ഡ്രെയിനേജ് നിര്‍മ്മിക്കുന്നതിനും ജില്ലാ കലക്ടര്‍ ഭരണാനുമതി നല്‍കി.  

ഓണ്‍ലൈന്‍ പോര്‍ട്ടല്‍ സംവിധാനം ആരംഭിച്ചു
മോട്ടോര്‍ തൊഴിലാളി ക്ഷേമനിധി ബോര്‍ഡില്‍ അംഗങ്ങളായ തൊഴിലാളികള്‍ക്ക് കോവിഡ് - 19 സൗജന്യ സഹായം സുഗമമായി ലഭ്യമാക്കുന്നതിനായി ബോര്‍ഡ് ഓണ്‍ലൈന്‍  പോര്‍ട്ടല്‍ ആരംഭിച്ചു.  ഇതുവരെ അപേക്ഷിക്കാത്ത തൊഴിലാളികള്‍ക്ക് www.kmtwwfb.org ലൂടെയോ motorworker.kmtwwfb.kerala.gov.in എന്ന പോര്‍ട്ടലിലൂടെയോ അപേക്ഷ നല്‍കാവുന്നതാണ്. അവസാന തീയതി ജൂണ്‍ 30.

date