Post Category
അങ്കണവാടി വർക്കർ/ഹെൽപ്പർ നിയമനം
കാളികാവ് അഡീഷണൽ പ്രൊജക്ടിലെ കരുവാരക്കുണ്ട്, എടപ്പറ്റ, തുവ്വൂർ പഞ്ചായത്തുകളിൽ അങ്കണവാടി വർക്കർ/ഹെൽപ്പർ തസ്തികകളിലേക്ക് നിയമിക്കുന്നതിന് സേവനസന്നദ്ധരും ശാരീരികശേഷിയുളളവരുമായ വനിതകളിൽ നിന്നും അപേക്ഷ ക്ഷണിച്ചു. അപേക്ഷകർ 18-46 പ്രായപരിധിയിൽ ഉളളവരും അപേക്ഷിക്കുന്ന ഗ്രാമ പഞ്ചായത്തിൽ സ്ഥിരതാമസമുളളവരുമായിരിക്കണം. നിശ്ചിത അപേക്ഷ ഫോറത്തിന്റെ മാതൃക കരുവാരക്കുണ്ട് പ്രവർത്തിക്കുന്ന ഐ.സി.ഡി.എസ് ഓഫീസ്, ബന്ധപ്പെട്ട പഞ്ചായത്തുകൾ എന്നിവിടങ്ങളിൽ നിന്നും ലഭിക്കും. പൂരിപ്പിച്ച അപേക്ഷകൾ 30ന് വൈകിട്ട് അഞ്ചു വരെ കരുവാരക്കുണ്ട് പഞ്ചായത്തിനു സമീപമുളള ഐ.സി.ഡി.എസ് കാളികാവ് അഡീഷണൽ ഓഫീസിൽ സ്വീകരിക്കും. കൂടുതൽ വിവരങ്ങൾക്ക് ഐ.സി.ഡി.എസ് ഓഫീസിൽ ബന്ധപ്പെടുക. മാർച്ച് മാസത്തിൽ അപേക്ഷ സമർപ്പിച്ചിട്ടുളളവർ വീണ്ടും അപേക്ഷിക്കേണ്ടതില്ല.
പി.എൻ.എക്സ്. 2176/2020
date
- Log in to post comments