Skip to main content

സംരംഭകര്‍ക്കായി എമര്‍ജന്‍സി ക്രെഡിറ്റ് ഗ്യാരന്റി പദ്ധതി

 

കോവിഡ് - 19 ന്റെ പശ്ചാത്തലത്തിലുണ്ടായ ലോക്ഡൗണ്‍ മൂലം കടബാധ്യതയാല്‍ ബുദ്ധിമുട്ടുന്ന സൂക്ഷ്മ-ചെറുകിട-ഇടത്തരം വിഭാഗത്തിലുള്ള സംരംഭങ്ങളെ ഉത്തേജിപ്പിക്കുന്നതിന് ആത്മ നിര്‍ഭര്‍ ഭാരത് പാക്കേജ് പ്രകാരമുളള എമര്‍ജന്‍സി ക്രഡിറ്റ് ലൈന്‍ ഗ്യാരന്റി സ്‌കീം നടപ്പിലാക്കുന്നു.
പദ്ധതി പ്രകാരം ബാങ്ക് വായ്പയില്‍ 2020 ഫെബ്രുവരി 29 വരെ നിലവില്‍ ബാധ്യതയുളള തുകയുടെ 20 ശതമാനം എമര്‍ജന്‍സി ക്രഡിറ്റായി ഈടില്ലാതെ പരമാവധി 9.25 ശതമാനം പലിശ നിരക്കില്‍ നല്‍കും. വായ്പാ ബാധ്യത നിലനില്‍ക്കുന്ന അതത് ബാങ്ക്/ സാമ്പത്തിക സ്ഥാപനം മുഖേനയാണ് പദ്ധതി നടപ്പാക്കുന്നത്. താല്‍പര്യമുള്ള സംരംഭകര്‍ അതത് ബാങ്കുമായി ബന്ധപ്പെടണമെന്ന് ജില്ലാ വ്യവസായ കേന്ദ്രം ജനറല്‍ മാനെജര്‍ അറിയിച്ചു. ഒക്ടോബര്‍ 31 വരെയാണ് പദ്ധതി കാലാവധി. ഫോണ്‍: 0491-2505385, 2505408.

date