Skip to main content

അപേക്ഷ ക്ഷണിച്ചു

 

കുഴല്‍മന്ദം നടുവത്തപ്പാറയില്‍ പട്ടികജാതി വികസന വകുപ്പിന്റെ കീഴിലുള്ള ആണ്‍കുട്ടികളുടെ ഗവ. മോഡല്‍ റസിഡന്‍ഷ്യല്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ അഞ്ച്, ആറ്, ഏഴ്, എട്ട്, ഒമ്പത് ഇംഗ്ലീഷ് മീഡിയം ക്ലാസുകളിലേക്ക് പ്രവേശനത്തിന് അപേക്ഷിക്കാം. നിശ്ചിത ഫോറത്തിലുള്ള അപേക്ഷയോടൊപ്പം ജാതി, വാര്‍ഷിക വരുമാനം, കുട്ടിയുടെ ആധാര്‍ എന്നിവ സഹിതം വിദ്യാര്‍ഥികളുടെ രക്ഷിതാക്കള്‍ ജൂണ്‍ 30 നകം സ്‌കൂളില്‍ നേരിട്ടെത്തണമെന്ന് ഹെഡ്മിസ്ട്രസ് അറിയിച്ചു. പ്രവേശനം ലഭിക്കുന്നവര്‍ക്ക് താമസം, ഭക്ഷണം, പഠനോപകരണങ്ങള്‍, യൂണിഫോം, നൈറ്റ് ഡ്രസ്സ്, ഷൂ, ചെരിപ്പ്, ബാഗ് തുടങ്ങിയവ സൗജന്യമായി നല്‍കും. അപേക്ഷാഫോമും കൂടുതല്‍ വിവരങ്ങളും സ്‌കൂളില്‍ നിന്നും ലഭിക്കും. ഫോണ്‍ : 04922217217, 9744146228, 9497867422.

date