Skip to main content

58 തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെ  വാര്‍ഷിക പദ്ധതി ഭേദഗതിക്ക്  ആസൂത്രണ സമിതി അംഗീകാരം 

 

 

ജില്ലയിലെ 58 തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലെ 'സുഭിക്ഷ കേരളം' പദ്ധതി ഉള്‍പ്പടെയുള്ള വാര്‍ഷിക പദ്ധതി ഭേദഗതിക്ക് ജില്ലാ ആസൂത്രണ സമിതി അംഗീകാരം നല്‍കി. സുഭിക്ഷകേരളം,  നവകേരള മിഷന്‍ പദ്ധതികളുടെ ഭാഗമായി നടന്നുവരുന്ന പ്രവര്‍ത്തനങ്ങളും യോഗം വിലയിരുത്തി. കാലതാമസമില്ലാതെ മുഴുവന്‍ പ്രവര്‍ത്തനങ്ങളും  പൂര്‍ത്തിയാക്കാന്‍ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍ക്ക് ആസൂത്രണ സമിതി ചെയര്‍മാന്‍ ജില്ലാപഞ്ചായത്ത് പ്രസിഡന്റ് ബാബു പറശ്ശേരി നിര്‍ദേശം നല്‍കി. 

 

യോഗത്തില്‍ ജില്ലാ കലക്ടര്‍ സാംബശിവ റാവു,  അസിസ്റ്റന്റ് കലക്ടര്‍  ശ്രീധന്യ സുരേഷ്, ജില്ലാ പ്ലാനിങ് ഓഫീസര്‍ എന്‍.കെ.ശ്രീലത, ആസൂത്രണ സമിതി അംഗങ്ങള്‍, തദ്ദേശസ്വയംഭരണ സ്ഥാപന അധ്യക്ഷന്മാര്‍,  വകുപ്പുദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

 

date