Skip to main content

കാലവര്‍ഷം: മൃഗസംരക്ഷണ  കണ്‍ട്രോള്‍ റൂം തുറന്നു

 

കാലവര്‍ഷവുമായി ബന്ധപ്പെട്ട് മൃഗസംരക്ഷണ മേഖലയില്‍ സംഭവിക്കുന്ന നഷ്ടങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യാനായി രാവിലെ 10 മുതല്‍ വൈകീട്ട് അഞ്ച്  മണി വരെ പ്രവര്‍ത്തിക്കുന്ന കണ്‍ട്രോള്‍ റൂം തുറന്നു. കാലവര്‍ഷക്കെടുതിയില്‍ പശു, എരുമ, പോത്ത്, ആട്, കോഴി, കാലിത്തൊഴുത്ത്, തീറ്റ തുടങ്ങിയവ നഷ്ടപ്പെടുന്നവര്‍ 0495 2762050 എന്ന നമ്പറില്‍ അറിയിക്കേണ്ടതാണെന്ന് ജില്ലാ മൃഗസംരക്ഷണ ഓഫീസര്‍ അറിയിച്ചു.

 

date