Skip to main content

സ്ത്രീകള്‍ക്ക് താങ്ങും തണലുമായി  സഖി വണ്‍ സ്‌റ്റോപ്പ് സെന്റര്‍     

കൂത്തുപറമ്പ് താലൂക്കാശുപത്രിയില്‍ പ്രവര്‍ത്തിക്കുന്ന സഖി വണ്‍ സ്‌റ്റോപ്പ് സെന്റര്‍ കുടുംബത്തിലും സമൂഹത്തിലും തൊഴിലിടത്തും അതിക്രമത്തിന് ഇരയാക്കപ്പെടുന്ന സ്ത്രീകള്‍ക്ക് താങ്ങും തണലുമാവുന്നു. ശാരീരികവും ലൈംഗികവും വൈകാരികവും മാനസികവും സാമ്പത്തികവുമായ പീഡനങ്ങള്‍ക്ക് ഇരയാവുന്നവര്‍ക്ക് പിന്തുണയേകുകയാണ് സഖി. ഇത്തരത്തില്‍ ചൂഷണങ്ങള്‍ക്കും പീഡനന്നവര്‍ക്കും വിധേയരാവുന്നവര്‍ക്ക് ചികിത്സാ സഹായം, നിയമസഹായം, മനഃശാസ്ത്ര കൗണ്‍സലിംഗ് എന്നിവ ഒരു മേല്‍ക്കൂരക്ക് കീഴില്‍ ഇവിടെ നല്‍കുന്നു. 18 വയസ്സിന് താഴെയുള്ള പെണ്‍കുട്ടികള്‍ക്കുള്‍പ്പെടെ സഹായം നല്‍കുന്നുണ്ട്. 
    സഖിയിലെ വനിതാ ഹെല്‍പ് ലൈനില്‍ എമര്‍ജന്‍സി റെസ്‌പോണ്‍സ്, റെസ്‌ക്യു സര്‍വീസ്, മെഡിക്കല്‍ സഹായം, എഫ്.ഐ.ആര്‍/എന്‍.സി.ആര്‍/ഡി.ഐ.ആര്‍ ഫയല്‍ ചെയ്യുന്നതിനുള്ള സഹായം എന്നിവ നല്‍കുന്നു. കൂടാതെ സൈക്കോ സോഷ്യല്‍ സപ്പോര്‍ട്ട്, കൗണ്‍സലിംഗ്, നിയമസഹായം, അഭയ സങ്കേതം, വീഡിയോ കോണ്‍ഫറന്‍സിംഗ് സൗകര്യം എന്നിവയും സഖി നല്‍കുന്നുണ്ട്. ഫോണ്‍: 0490 2367450, 9656471875.
പി.എന്‍.സി/389/2018
 

date