കെ.ടെറ്റ് സര്‍ട്ടിഫിക്കറ്റ് പരിശോധന
2020 ഫെബ്രുവരിയില്‍ നടന്ന കെ.ടെറ്റ് പരീക്ഷ വിജയിച്ച ഉദ്യോഗാര്‍ത്ഥികളുടെ സര്‍ട്ടിഫിക്കറ്റ് പരിശോധന നടത്തുന്നു. ജൂണ്‍ 22ന് കാറ്റഗറി 1, 23ന് കാറ്റഗറി 2, 24ന് കാറ്റഗറി 3, 25 ന് കാറ്റഗറി 4 എന്നിങ്ങനെ കല്‍പ്പറ്റ എസ്.കെ.എം.ജെ. സ്‌കൂളിലാണ് പരിശോധന നടക്കുക. ഹാള്‍ടിക്കറ്റ്, കെ.ടെറ്റ് മാര്‍ക്ക് പ്രിന്റൗട്ട്, എസ്.എസ്.എല്‍.സി. സര്‍ട്ടിഫിക്കറ്റ്, യോഗ്യത തെളിയിക്കുന്നതിനുള്ള സര്‍ട്ടിഫിക്കറ്റുകളും മാര്‍ക്ക് ലിസ്റ്റുകളും (മാര്‍ക്കിളവിന് അര്‍ഹതയുള്ള വിഭാഗത്തില്‍പ്പെട്ടവര്‍ നോണ്‍ ക്രീമിലയര്‍/ജാതി സര്‍ട്ടിഫിക്കറ്റ്) ഇവയുടെ സ്വയം സാക്ഷ്യപ്പെടുത്തിയ പകര്‍പ്പുകളും ഹാജരാകണം. കേരളത്തിന് പുറത്ത് നിന്ന് യോഗ്യത നേടിയവര്‍ യൂണിവേഴ്‌സിറ്റികളിലെ ജെന്യൂനിറ്റി സര്‍ട്ടിഫിക്കറ്റുകള്‍ നേടുന്നതിനായി ജില്ലാ വിദ്യാഭ്യാസ ഓഫീസില്‍ അപേക്ഷ നല്‍കി സര്‍ട്ടിഫിക്കറ്റ് ലഭിച്ചതിനു ശേഷം പരിശോധനയ്ക്ക് ഹാജരാകണം.
- Log in to post comments