Post Category
വായനാ മാസാചരണത്തിന് നാളെ ( ജൂണ്‍ 19 ) ആരംഭിക്കും.
പി.എന്‍.പണിക്കര്‍ ഫൗണ്ടേഷന്റെ ആഭിമുഖ്യത്തില്‍ ഈ വര്‍ഷത്തെ ജില്ലാതല വായനാ മാസാചരണത്തിന് നാളെ തുടക്കമാകും. വെള്ളിയാഴ്ച രാവിലെ 11 മണിക്ക് കലക്ട്രേറ്റില്‍ ജില്ലാ കലക്ടര്‍ എച്ച്.ദിനേശന്‍ പരിപാടി ഉദ്ഘാടനം ചെയ്യും. എ ഡി എം ആന്റണി സ്‌കറിയ, ജില്ലാ പ്ലാനിംഗ് ഓഫീസര്‍ സാബു വര്‍ഗീസ്, പി.എന്‍.പണിക്കര്‍ ഫൗണ്ടേഷന്‍ ജില്ലാ സെക്രട്ടറി ഏലിയാസ് കാവുമറ്റം, ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ എന്‍. സതീഷ് കുമാര്‍ തുടങ്ങിയവര്‍ പങ്കെടുക്കും.
date
- Log in to post comments