Skip to main content

ക്ഷീര വികസന വകുപ്പ് കിസാന്‍ ക്രെഡിറ്റ് കാര്‍ഡ് കാമ്പയിന്‍ നടത്തും

സംസ്ഥാന സര്‍ക്കാരിന്റെ സുഭിക്ഷ കേരളം പദ്ധതിയുടെ ഭാഗമായി  ക്ഷീരവികസനവകുപ്പിന്റെ നേതൃത്വത്തില്‍ മൃഗസംരക്ഷണവകുപ്പ്, മില്‍മ എന്നിവയുടെ സഹകരണത്തോടെ ക്ഷീരസഹകരണസംഘങ്ങള്‍ മുഖേന 2020 ജൂണ്‍,ജൂലൈ മാസങ്ങള്‍ കൊണ്ട് ഇടുക്കി ജില്ലയില്‍ 50,000  കര്‍ഷകര്‍ക്ക് കിസാന്‍ ക്രെഡിറ്റ് കാര്‍ഡ് ലഭ്യമാക്കും. നിലവില്‍ ജില്ലയില്‍ 3000 പേര്‍ക്ക് മാത്രമേ കിസാന്‍ ക്രെഡിറ്റ് കാര്‍ഡ് ലഭിച്ചിട്ടുള്ളൂ.
ഇതിന്റെ ഭാഗമായി ,ജില്ലയില്‍ ക്ഷീരവികസനവകുപ്പിനു കീഴില്‍ രജിസ്റ്റര്‍ ചെയ്തിട്ടുള്ള ക്ഷീരസഹകരണ സംഘങ്ങള്‍ കേന്ദ്രീകരിച്ച് ക്യാമ്പയിനുകള്‍ സംഘടിപ്പിക്കുന്നു. ജില്ലയിലെ എല്ലാ ക്ഷീരസഹകരണ സംഘങ്ങള്‍ക്കും ഇതു സംബന്ധിച്ച മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ നല്‍കിയിയിട്ടുണ്ട്.  കിസാന്‍ ക്രെഡിറ്റ് കാര്‍ഡ് ലഭിക്കുന്നതിനു നിര്‍ദ്ദിഷ്ട മാതൃകയിലുള്ള അപേക്ഷകളും,അനുബന്ധ രേഖകളും കര്‍ഷകര്‍ ജൂണ്‍ 23നകം അടുത്തുള്ള ക്ഷീരസംഘത്തില്‍ നല്‍കണം.   ബാങ്ക് പ്രതിനിധികള്‍, ക്ഷീരവികസന വകുപ്പ് ഉദ്യോഗസ്ഥര്‍ എന്നിവര്‍ ക്ഷീരസംഘത്തില്‍ എത്തി അപേക്ഷകള്‍ പരിശോധിച്ച്, അര്‍ഹരായ എല്ലാ കര്‍ഷകര്‍ക്കും കിസാന്‍ ക്രെഡിറ്റ് കാര്‍ഡ് ലഭ്യമാക്കും.

date