ജില്ലയില്‍ നിലവിൽ 26 ഹോട്ട്‌സ്‌പോട്ട്/ കണ്ടെയ്‌ൻമെന്റ് സോണുകള്‍
കോവിഡ് 19 രോഗബാധയുടെ പശ്ചാത്തലത്തില്‍ ജില്ലയില്‍ നിലവിലുള്ളത് 26 ഹോട്ട്‌സ്‌പോട്ടുകള്‍. ഇന്ന് ( ജൂൺ 17 ) അകത്തേത്തറ ഗ്രാമപഞ്ചായത്തിലെ 2, 3 വാർഡുകളെ ഹോട്ട്‌സ്‌പോട്ട്/ കണ്ടെയ്‌ൻമെന്റ് സോണുകളിൽ നിന്ന് ഒഴിവാക്കിയിട്ടുണ്ട്.
അലനല്ലൂർ ഗ്രാമപഞ്ചായത്തിലെ 1, 14, 20 വാർഡുകൾ, അമ്പലപ്പാറ ഗ്രാമ പഞ്ചായത്തിലെ 7, 20 വാർഡുകൾ, ആനക്കര പഞ്ചായത്ത് - 2,13 വാർഡുകൾ, ചെർപ്പുളശ്ശേരി 27 ആം വാർഡ്, എലപ്പുള്ളി പഞ്ചായത്ത് 7 ആം വാർഡ്, കൊപ്പം പഞ്ചായത്ത് 4, 6, 8 വാർഡ്, കുനിശ്ശേരി പഞ്ചായത്ത് 8,9 വാർഡുകൾ, ലക്കിടി - പേരൂർ പഞ്ചായത്ത് 9 ആം വാർഡ്, മണ്ണാർക്കാട് മുനിസിപ്പാലിറ്റി 10 ആം വാർഡ്, മുണ്ടൂർ പഞ്ചായത്ത് 4 ആം വാർഡ്, നെല്ലായ പഞ്ചായത്ത് 14 ആം വാർഡ്, പാലക്കാട് മുനിസിപ്പാലിറ്റി 6,8,13,35 വാർഡുകൾ, പട്ടിത്തറ പഞ്ചായത്ത് 9 ആം വാർഡ് , പെരുമാട്ടി പഞ്ചായത്ത് 1,6 വാർഡുകൾ, പിരായിരി പഞ്ചായത്ത് 11,12,14 വാർഡുകൾ, പൂക്കോട്ടു കാവ് പഞ്ചായത്ത് 7 ആം വാർഡ്, പുതുശ്ശേരി പഞ്ചായത്ത് 7 ആം വാർഡ്, തച്ചമ്പാറ പഞ്ചായത്ത് 5 ആം വാർഡ്, തരൂർ പഞ്ചായത്ത് 9 ആം വാർഡ്, തെങ്കര പഞ്ചായത്ത് 8 ആം വാർഡ്, തൃക്കേടരി പഞ്ചായത്ത് 4,5,10 വാർഡുകൾ, വടക്കഞ്ചേരി പഞ്ചായത്ത് 8 ആം വാർഡ്, വല്ലപ്പുഴ പഞ്ചായത്ത് 2 ആം വാർഡ്, വാണിയംകുളം 14 ആം വാർഡ്, വിളയൂർ 13 ആം വാർഡ്, ഷൊർണൂർ 20 ആം വാർഡുകൾ എന്നിവയാണ് ജില്ലയിലെ നിലവിലെ ഹോട്സ്പോട്ടുകൾ.
- Log in to post comments