Skip to main content

ഭാഗ്യകൂപ്പണ്‍, മാസ്‌ക് വിതരണം

 

സംസ്ഥാന ഭാഗ്യക്കുറി ക്ഷേമനിധി ബോര്‍ഡ്, ക്ഷേമനിധി അംഗങ്ങള്‍ക്ക് നല്‍കുന്ന   ഭാഗ്യകൂപ്പണ്‍, മാസ്‌ക്, സാനിറ്റൈസര്‍ എന്നിവ ജൂലൈ 20 വരെ ജില്ലാ ഭാഗ്യക്കുറി ക്ഷേമനിധി ഓഫീസില്‍ വിതരണം ചെയ്യും. ഇവ കൈപ്പറ്റാത്ത ക്ഷേമനിധി അംഗങ്ങള്‍, പെന്‍ഷന് അര്‍ഹരായ മസ്റ്റര്‍ ചെയ്യാത്ത അംഗങ്ങള്‍, റദ്ദായ അംഗത്വം പുതുക്കിയ അംഗങ്ങള്‍    എന്നിവര്‍ അംഗത്വ പാസ്ബുക്കുമായി എത്തി ഇവ കൈപ്പറ്റണം. 

ക്ഷേമനിധിയില്‍ പുതുതായി അംഗമാകുന്നതിനുള്ള അപേക്ഷ ജൂലൈ അഞ്ചിനകം ഓഫീസില്‍ സമര്‍പ്പിക്കണം. റദ്ദായ അംഗത്വം പുനസ്ഥാപിക്കുന്നതിന് ജൂലൈ 10 വരെ അവസരമുണ്ടായിരിക്കുമെന്നും ക്ഷേമനിധി ഓഫീസര്‍ അറിയിച്ചു. ഫോണ്‍: 0468 2222709. 

                 (പിഎന്‍പി 2639/20)

 

date