Post Category
ഡി.എഡ്/ ഡി.എൽ.എഡ് പരീക്ഷ ജൂലൈ ആറ് മുതൽ
കോവിഡ് 19 പ്രതിരോധ പ്രവർത്തനങ്ങളുടെ ഭാഗമായി മാറ്റിവെച്ച ഡി.എഡ്/ ഡി.എൽ.എഡ് പരീക്ഷകൾ ജൂലൈ ആറിന് ആരംഭിച്ച് 15ന് അവസാനിക്കും. ജില്ലകൾക്ക് പുറത്ത് പരീക്ഷ എഴുതേണ്ട കുട്ടികളുണ്ടെങ്കിൽ വിവരം ജൂൺ 23 മുതൽ 25 വരെയുള്ള തിയതികളിൽ പരീക്ഷാഭവന്റെ വെബ്‌സൈറ്റിൽ രേഖപ്പെടുത്തണം. പുതുക്കിയ ടൈംടേബിൾ, മാർഗ്ഗനിർദ്ദേശങ്ങൾ എന്നിവ വെബ്‌സൈറ്റിൽ ലഭിക്കും.
പി.എൻ.എക്സ്. 2196/2020
date
- Log in to post comments